ഇന്ത്യക്കെതിരായ ടി20 പരമ്പര, ഓസ്ട്രേലിയൻ ടീമിൽ വീണ്ടും മാറ്റം; മൂന്ന് യുവതാരങ്ങൾ കൂടി ഇന്ത്യയിലേക്ക്

Published : Nov 28, 2023, 11:45 AM ISTUpdated : Nov 28, 2023, 12:22 PM IST
ഇന്ത്യക്കെതിരായ ടി20 പരമ്പര, ഓസ്ട്രേലിയൻ ടീമിൽ വീണ്ടും മാറ്റം; മൂന്ന് യുവതാരങ്ങൾ കൂടി ഇന്ത്യയിലേക്ക്

Synopsis

ലോകകപ്പില്‍ കളിച്ച ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ആദം സാംപ, ഷോണ്‍ ആബട്ട്, മാര്‍ക്കസ് സ്റ്റോയ്നിസ്, ജോഷ് ഇംഗ്ലിസ്, തൻവീര്‍ സംഗ എന്നിവര്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും കളിക്കുന്നുണ്ട്. ഇവരില്‍ ആരൊക്കെയാകും ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോകുക എന്ന് വ്യക്തമല്ല.

ഗുവാഹത്തി: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ. ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ക്ക് പകരം മൂന്ന് ജൂനിയര്‍ താരങ്ങളെ ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി.

ലോകകപ്പില്‍ കളിച്ച ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ആദം സാംപ, ഷോണ്‍ ആബട്ട്, മാര്‍ക്കസ് സ്റ്റോയ്നിസ്, ജോഷ് ഇംഗ്ലിസ്, തൻവീര്‍ സംഗ എന്നിവര്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും കളിക്കുന്നുണ്ട്. ഇവരില്‍ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്‌വെല്‍, ജോഷ് ഇംഗ്ലിസ് എന്നിവരാണ് ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോകുക.

യുവതാരങ്ങളായ ബെന്‍ മക്‌‍ഡര്‍മോര്‍ട്ട്, ജോഷ് ഫിലിപ്പെ, ക്രിസ് ഗ്രീന്‍ എന്നിവരാണ് ഇന്ത്യയിലേക്ക് വരുന്ന യുവതാരങ്ങള്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ ഓസ്ട്രേലിയ 0-2ന് പിന്നിലാണ്. ഗുവാഹത്തിയില്‍ ഇന്ന് നടക്കുന്ന മൂന്നാം ടി20യിലും തോറ്റാല്‍ ഓസ്ട്രേലിയക്ക് പരമ്പര നഷ്ടമാവും. പരമ്പര നഷ്ടമായാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്കായിരിക്കും യുവതാരങ്ങള്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

ആ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവൻ എന്നെ വെറുത്തു, ഇപ്പോഴും ഭീഷണി സന്ദേശങ്ങൾ വരുന്നു, തുറന്നു പറഞ്ഞ് കിവീസ് താരം

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീം: മാത്യു വെയ്ഡ് (സി), ജേസൺ ബെഹ്‌റൻഡോർഫ്, ടിം ഡേവിഡ്, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ക്രിസ് ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പ്, തൻവീർ സംഗ, മാറ്റ് ഷോർട്ട്, കെയ്ൻ റിച്ചാർഡ്‌സൺ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാൻ, മുകേഷ് കുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍