Asianet News MalayalamAsianet News Malayalam

ആ സംഭവത്തിന് ശേഷം ഇന്ത്യ മുഴുവൻ എന്നെ വെറുത്തു, ഇപ്പോഴും ഭീഷണി സന്ദേശങ്ങൾ വരുന്നു, തുറന്നു പറഞ്ഞ് കിവീസ് താരം

സെമിയിലെ നിമിഷത്തില്‍ വളരെ വേഗത്തില്‍ സംഭവിച്ച  കാര്യമായിരുന്നു അത്. ആ സമയം പന്ത് എന്‍റെ നേര്‍ക്ക് വരുന്നുകണ്ടപ്പോള്‍ അതെടുത്ത് സ്റ്റംപ് ലക്ഷ്യമാക്കി എറിയുക എന്നൊരു സാധ്യത മാത്രമാണ് എനിക്ക് മുന്നിലുണ്ടായിരുന്നത്. ഒരു സ്റ്റംപ് മാത്രമായിരുന്നു എനിക്ക് ലക്ഷ്യമിടാനുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്‍റെ ത്രോ നേരെ സ്റ്റംപില്‍ കൊണ്ടു.

 

I am hated by whole India and continues to receive hate emails from fans says Martin Guptill
Author
First Published Nov 28, 2023, 11:17 AM IST

ഡെറാഡൂണ്‍: 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിന് ശേഷം ഇന്ത്യ മുഴുവന്‍ തന്നെ വെറുത്തുവെന്ന് തുറന്നു പറഞ്ഞ് ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ. ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ എം എസ് ധോണിയെ നേരിട്ടുള്ള ത്രോയില്‍ റണ്ണൌട്ടാക്കിയത് ഗപ്റ്റിൽ ആയിരുന്നു. ഇതിന് ശേഷം ഇന്ത്യൻ ആരാധകരിൽ നിന്ന് ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകൾ കിട്ടുന്നുണ്ടെന്ന് ഗപ്റ്റിൽ പറഞ്ഞു.

സെമിയിലെ നിമിഷത്തില്‍ വളരെ വേഗത്തില്‍ സംഭവിച്ച  കാര്യമായിരുന്നു അത്. ആ സമയം പന്ത് എന്‍റെ നേര്‍ക്ക് വരുന്നുകണ്ടപ്പോള്‍ അതെടുത്ത് സ്റ്റംപ് ലക്ഷ്യമാക്കി എറിയുക എന്നൊരു സാധ്യത മാത്രമാണ് എനിക്ക് മുന്നിലുണ്ടായിരുന്നത്. ഒരു സ്റ്റംപ് മാത്രമായിരുന്നു എനിക്ക് ലക്ഷ്യമിടാനുണ്ടായിരുന്നത്. ഭാഗ്യത്തിന് എന്‍റെ ത്രോ നേരെ സ്റ്റംപില്‍ കൊണ്ടു.

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം അങ്കം ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര; സാധ്യത ഇലവന്‍ അറിയാം

എന്നാല്‍ ധോണിയെ റണ്ണൗട്ടാക്കിയ ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. നിരവധി വിദ്വേഷ മെയിലുകൾ തനിക്ക് ഇപ്പോഴും കിട്ടുന്നുണ്ടെന്നും ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ കളിക്കാനായി ഇന്ത്യയിലെത്തിയ ഗപ്റ്റിൽ പറഞ്ഞു. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് അവസാന രണ്ടോവറിൽ വേണ്ടത് 31 റൺസായിരുന്നു.

48 ാം ഓവർ എറിയ എറിയാനെത്തിയ ലോക്കി ഫെർഗൂസന്‍റെ ആദ്യ പന്ത് സിക്സർ പറത്തി ധോണി ആരാധകരുടെ ആവേശം ഇരട്ടിയാക്കി. പക്ഷേ അതേ ഓവറിലെ മൂന്നാം പന്തിൽ സ്ക്വയർ ലെഗിലേക്ക് അടിച്ച പന്തിൽ ധോണി രണ്ടാം റൺ ഓടിയെടുക്കും മുന്നേ മാർട്ടിൻ ഗപ്ടിൽ സ്റ്റംമ്പ് തെറിപ്പിച്ചു. ഇന്ത്യയുടെ വിധിയും അവിടെ കുറിക്കപ്പെട്ടു. പിന്നെയെല്ലാം ചടങ്ങായി, 18 റണ്ണകലെ ഇന്ത്യയുടെ പേരാട്ടം അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios