ആകാംക്ഷയുണര്‍ത്തി നാലാം നമ്പര്‍; ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനം നാളെ

By Web TeamFirst Published Apr 14, 2019, 2:05 PM IST
Highlights

അംബാട്ടി റായ്‌ഡു, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരാണ് നാലാം നമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ പ്രമുഖർ. 

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിയോടെ മുംബൈയിലാണ് ടീം പ്രഖ്യാപിക്കുക. നായകന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി എന്നിവരുമായി കൂടിയാലോചിച്ചാണ് എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടീമിനെ തെരഞ്ഞെടുക്കുക. 

നാലാം നമ്പർ ബാറ്റ്സ്മാൻ ഒഴികെ ടീമിലെ മിക്ക സ്ഥാനങ്ങളും നേരത്തേ തന്നെ ഉറപ്പായതാണ്. അംബാട്ടി റായ്‌ഡു, ഋഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരാണ് നാലാം നമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ പ്രമുഖർ. മെയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും
വെയ്ൽസിലുമായാണ് ഏകദിന ലോകകപ്പ് നടക്കുക. 

click me!