Asianet News MalayalamAsianet News Malayalam

സഞ്ജുവിന് ശേഷം മറ്റൊരു മലയാളി; ബം​ഗ്ലാദേശിനെതിരെയുള്ള എ ടീം പ്രഖ്യാപിച്ച് ബിസിസിഐ

വിജയ് ഹസാരെ ട്രോഫി ടൂർ‌ണമെന്റിലെ മിന്നുന്ന പ്രകടനമാണ് രോഹന് തുണയായത്. ആദ്യമായാണ് രോഹൻ ഇന്ത്യൻ എ ടീമിൽ ഇടം പിടിക്കുന്നത്.

Rohan Kunnummal include Indian A team against Bangladesh
Author
First Published Nov 23, 2022, 9:50 PM IST

ദില്ലി: സഞ്ജു സാംസണ് ശേഷം മറ്റൊരു മലയാളി കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ‌ ഇടംപിടിച്ചു. ബം​ഗ്ലാദേശിനെതിരെയുള്ള ചതുർദിന മത്സരങ്ങളിൽ ഇന്ത്യൻ എ ടീമിലാണ് രോഹൻ കുന്നുമ്മൽ ഇടംപിടിച്ചത്. വിജയ് ഹസാരെ ട്രോഫി ടൂർ‌ണമെന്റിലെ മിന്നുന്ന പ്രകടനമാണ് രോഹന് തുണയായത്. ആദ്യമായാണ് രോഹൻ ഇന്ത്യൻ എ ടീമിൽ ഇടം പിടിക്കുന്നത്. അഭിമന്യ ഈശ്വരനാണ് ക്യാപ്റ്റൻ. യശ്വി ജയ്സ്വാൾ, യാഷ് ദുൾ, സർഫ്രാസ് ഖാൻ, തിലക് വർമ, ഉപേന്ദ്രയാദവ് (വിക്കറ്റ് കീപ്പർ), സൗരഭ് കുമാർ, രാഹുൽ ചഹാർ, ജയന്ത് യാദവ്, മുകേഷ് കുമാർ, നവദീപ് സൈനി, അതിത് സേഥ്, ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, കെ.എസ്. ഭരത് എന്നിവരാണ് ടീമിലെ മറ്റുള്ളവർ. രണ്ട് ചതുർദിന മത്സരങ്ങളിലേക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 

വിജയ് ഹസാരെ ട്രോഫി; കേരളം നോക്കൗട്ട് റൗണ്ടില്‍

Follow Us:
Download App:
  • android
  • ios