ബിസിസിഐ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23ന്

Published : Sep 24, 2019, 04:09 PM ISTUpdated : Sep 24, 2019, 04:14 PM IST
ബിസിസിഐ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23ന്

Synopsis

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് 21ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ബിസിസിഐ തെരഞ്ഞെടുപ്പ് ഒരു ദിവസം കൂടി വൈകിപ്പിച്ച് 23ലേക്ക് മാറ്റുകയായിരുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) അടുത്തമാസം 23ന് നടക്കും. ഒക്ടോബര്‍ 22നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് 21ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ബിസിസിഐ തെരഞ്ഞെടുപ്പ് ഒരു ദിവസം കൂടി വൈകിപ്പിച്ച് 23ലേക്ക് മാറ്റുകയായിരുന്നുവെന്ന് ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് വ്യക്തമാക്കി.

ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.ബിസിസിഐ തെരഞ്ഞെടുപ്പ് രണ്ടാഴ്ചയെങ്കിലും നീട്ടിവെക്കണമെന്നായിരുന്നു വിനോദ് റായിയുടെ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെ ഇടക്കാല ഭരണസിമിതിയിലെ മറ്റൊരു അംഗമായ ഡയാന എഡുല്‍ജി ശക്തമായി എതിര്‍ത്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍