ജഡേജയുടെ പരിക്കില്‍ ബിസിസിഐക്ക് അതൃപ്തി; ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടി

By Web TeamFirst Published Sep 10, 2022, 2:42 PM IST
Highlights

ജഡേജയുടെ പരിക്കില്‍ ബിസിസിഐ തൃപ്തരല്ലെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല, താരത്തിന് ലോകകപ്പിന് പങ്കെടുക്കാനാവില്ലെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവരുന്നു. ബിസിസിഐയും ഇതിനെ കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

മുംബൈ: ഏഷ്യാ കപ്പിനിടെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേല്‍ക്കുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം മുംബൈയില്‍ ശസ്ത്രിക്രിയ്ക്ക് വിധേയനായിരുന്നു. എത്രയും വേഗത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ജഡേജ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ടി20 ലോകകപ്പ് നഷ്ടമാകുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നു. എന്നില്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വാര്‍ത്തകള്‍ തള്ളിയിരിരുന്നു. ഒന്നും പറയാറിയിട്ടില്ലെന്നാണ് വാര്‍ത്തകളോട് ദ്രാവിഡ് പ്രതികരിച്ചത്. 

എന്നാല്‍ ജഡേജയുടെ പരിക്കില്‍ ബിസിസിഐ തൃപ്തരല്ലെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല, താരത്തിന് ലോകകപ്പിന് പങ്കെടുക്കാനാവില്ലെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവരുന്നു. ബിസിസിഐയും ഇതിനെ കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. ട്വന്റി20 ലോകകപ്പിന്റെ സമയമാവുമ്പോഴേക്കും ജഡേജയ്ക്ക് ഫിറ്റ്നസ് വീണ്ടെടുത്ത് എത്താനാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യാ കപ്പിലെ ഹോങ്കോങ്ങിന് എതിരായ മത്സരത്തിന് ശേഷമാണ് ജഡേജയ്ക്ക് പരിക്കേറ്റത്.

വിരാട് കോലിയുടെ സെഞ്ചുറിയിലും തൃപ്തിയായില്ല; താരത്തിനെതിരെ ഒളിയമ്പുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍

ഏഷ്യാ കപ്പിനായി ദുബായില്‍ ഇന്ത്യന്‍ സംഘം താമസിച്ച ഹോട്ടലില്‍ ജഡേജ ബാക്ക് വാട്ടര്‍ എന്ന സംവിധാനത്തില്‍ പരിശീലനം നടത്തിയിരുന്നു. ഇവിടെ വെച്ചാണ് ജഡേജയ്ക്ക് പരിക്കേറ്റത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കൈ ബോര്‍ഡ് പോലെ ഒന്നില്‍ ബാലന്‍സ് ചെയ്ത് നിന്നുള്ള സാഹസിക ഗെയിമായിരുന്നു ഇത്. അതിന് ഇറങ്ങിത്തിരിക്കേണ്ട ഒരു കാര്യവും ഉണ്ടായില്ല. വീഴുകയും മുട്ടിന് പരിക്കേല്‍ക്കുകയുമായിരുന്നു. 

അന്ന് നാഗനൃത്തം, പാകിസ്ഥാനെതിരെ 'തോക്കെടുത്ത്' നിറയൊവിച്ച് ചാമിക കരുണരത്‌നെ; പരിഹാസവുമായി താരം

ഇതാണ് ശസ്ത്രക്രിയ നടത്തേണ്ടതിലേക്ക് നയിച്ചത്. ജഡേജ ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ വിവരം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമില്‍ ഇടം നേടാനാണ് സാധ്യത. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ഇന്ത്യ കളിക്കുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ വരും ആഴ്ച്ചകളില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

click me!