ഇപ്പോള്‍ പാകിസ്ഥാന്‍ താരം ആസിഫ് അലിയുടെ ആഘോഷമാണ് ചാമിക കടമെടുത്തത്. ബാറ്റ് തോക്കാണെന്ന് സങ്കല്‍പ്പിച്ച് നിറയൊഴിക്കുന്ന പോസിലാണ് ചാമിക നില്‍ക്കുന്നത്.

ദുബായ്: പാകിസ്ഥാനെതിരെ വിജയത്തിന് പിന്നാലെ ടീമിനെതിരെ ട്രോളുമായി ശ്രീലങ്കന്‍ താരം ചാമിക കരുണാരത്‌നെ. നേരത്തെ, ബംഗ്ലാദേശിനെ തോല്‍പ്പിച്ചതിന് ശേഷം കരുണാരത്‌നെ നടത്തിയ വിജയാഘോഷം വൈറലായിരുന്നു. അന്ന് നാഗിന്‍ നൃത്തം കളിച്ചാണ് കരുണാരത്‌നെ വിജമാഘോഷിച്ചത്. മുമ്പ് ഒരിക്കല്‍ ബംഗ്ലാദേശ് ശ്രീലങ്കയെ തോല്‍പ്പിച്ച് നാഗിന്‍ ഡാന്‍സ് കളിച്ച് പരിഹസിച്ചിരുന്നു. അന്ന് മുഷ്ഫിഖുര്‍ റഹീമാണ് നേതൃത്വം നല്‍കിയിരുന്നത്. അതിനുള്ള മറുപടിയാണ് ചാമിക നല്‍കിയിരുന്നത്. 

ഇപ്പോള്‍ പാകിസ്ഥാന്‍ താരം ആസിഫ് അലിയുടെ ആഘോഷമാണ് ചാമിക കടമെടുത്തത്. ബാറ്റ് തോക്കാണെന്ന് സങ്കല്‍പ്പിച്ച് നിറയൊഴിക്കുന്ന പോസിലാണ് ചാമിക നില്‍ക്കുന്നത്. ചാമികയുടെ ആറ്റിറ്റിയൂഡിനെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചില ട്വീറ്റുകള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 121ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയാണ് പാകിസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 55 റണ്‍സോടെ പുറത്താവാതെ നിന്ന ഓപ്പണര്‍ പതും നിസ്സങ്കയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. 

ലങ്കയുടെ മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും നിസ്സങ്കയുടെ പ്രകടനം തുണയായി. കുശാല്‍ മെന്‍ഡിസ് (0), ധനുഷ്‌ക ഗുണതിലക (0), ധനഞ്ജയ ഡിസില്‍വ (9) എന്നിവര്‍ പെട്ടന്ന് മടങ്ങി. ഇതോടെ ലങ്ക മൂന്നിന് 29 എന്ന നിലയിലായി. പിന്നീട് വന്നവരില്‍ ഭാനുക രജപക്സ (24), ദസുന്‍ ഷനക (21) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ലങ്ക വിജയത്തോടടുത്തു. 

ഇരുവരും പുറത്തായെങ്കിലും വാനിന്ദു ഹസരങ്കയെ (3 പന്തില്‍ പുറത്താവാതെ 10) കൂടെ നിര്‍ത്തി നിസ്സങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് ഫോറു ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിംഗ്സ്.