വിരാട് കോലിയുടെ സെഞ്ചുറിയിലും തൃപ്തിയായില്ല; താരത്തിനെതിരെ ഒളിയമ്പുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍

By Web TeamFirst Published Sep 10, 2022, 2:18 PM IST
Highlights

കോലിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് ചിലത് പറയാനുണ്ട്. മറ്റൊരു താരമായിരുന്നെങ്കില്‍ സെഞ്ചുറിയില്ലാതെ ഇത്രകാലം ടീമില്‍  തുടരില്ലായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, ഹോങ്കോംഗ് എന്നിവരെ തോല്‍പ്പിച്ചെങ്കിലും സൂപ്പര്‍ ഫോറിലേറ്റ പരാജയം ഇന്ത്യയുടെ പുറത്തേക്കുള്ള വഴി തെളിയിച്ചു. സൂപ്പര്‍ ഫോറില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോടും പിന്നീട് ശ്രീലങ്കയോടുമാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. 101 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ വിരാട് കോലി സെഞ്ചുറി നേടിയിരുന്നു. 1000 ദിവസങ്ങള്‍ക്ക് ശേഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്നത്.

ടൂര്‍ണമെന്റില്‍ ഇന്ത്യക്കുണ്ടായ ഏക ആശ്വാസം കോലി ഫോമിലേക്ക് തിരിച്ചെത്തിയെന്നുള്ളത്. മത്സരത്തില്‍ 62 റണ്‍സ് നേടിയ കെ എല്‍ രാഹുലും ഫോമില്‍ മടങ്ങിയെത്തി. എന്നാല്‍ കോലിക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന് ചിലത് പറയാനുണ്ട്. മറ്റൊരു താരമായിരുന്നെങ്കില്‍ സെഞ്ചുറിയില്ലാതെ ഇത്രകാലം ടീമില്‍  തുടരില്ലായിരുന്നുവെന്നാണ് ഗംഭീര്‍ പറയുന്നത്. '' കോലിക്ക് ടീം മാനേജ്‌മെന്റിന്റെ പിന്തുണകാരണമാണെന്ന് ഫോമിലേക്ക് തിരിച്ചെത്താനായത്. 

കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടു! പിന്നാലെ ഇഫ്തികറിനൊപ്പം ഹാസന്‍ അലിയുടെ രസകരമായ ആഘോഷം- വീഡിയോ കാണാം

മറ്റൊരു താരമായിരുന്നെങ്കില്‍ സെഞ്ചുറിയില്ലാതെ ടീമില്‍ ഇത്രയും കാലം ഇങ്ങനെ തുടരാനാവില്ലായിരുന്നു. വിമര്‍ശിക്കുകയല്ല, പക്ഷേ മൂന്ന് മാസമല്ല മൂന്ന് വര്‍ഷമാണ് സെഞ്ചുറിയില്ലാതെ അദ്ദേഹം കളിച്ചത്. ഒരുയുവ താരമാണെങ്കില്‍ ഇത് സംഭവിക്കില്ല. മുന്‍കാലങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് ടീമിന്റെ വിശ്വാസത്തിന് കാരണം.'' ഗംഭീര്‍ വ്യക്തമാക്കി.

അന്ന് നാഗനൃത്തം, പാകിസ്ഥാനെതിരെ 'തോക്കെടുത്ത്' നിറയൊവിച്ച് ചാമിക കരുണരത്‌നെ; പരിഹാസവുമായി താരം
 
ലോകമെങ്ങുമുള്ള താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും കോലിയുടെ ഉജ്വല തിരിച്ചുവരവിനെ വാഴ്ത്തുകയാണ്. നേരത്തെ പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരെയും കോലി മികച്ച പ്രകടനം നടത്തിയിരുന്നു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ടി20 പരമ്പരകളാണ് ലോകകപ്പിന് മുമ്പ് ഇനി ഇന്ത്യക്ക് കളിക്കാനുള്ളത്. പിന്നീട് ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കും.

click me!