ബംഗാള്‍ യുവ ക്രിക്കറ്റ് താരം കുഴ‌ഞ്ഞുവീണു മരിച്ചു, 22കാരൻ മരിച്ചത് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ

Published : Aug 03, 2025, 01:02 PM IST
Priyajit Ghosh

Synopsis

ബിര്‍ബും ജില്ലയിലെ ബോല്‍പൂര്‍ സ്വദേശിയായ പ്രിയജിത് 2018-2019ലെ അണ്ടര്‍ 16 ജില്ലാതല ടൂര്‍ണമെന്‍റില്‍ ടോപ് സ്കോററായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

കൊല്‍ക്കത്ത: ബംഗാൾ യുവ ക്രിക്കറ്റ് താരം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി വിലയിരുത്തപ്പെട്ടിരുന്ന 22കാരന്‍ പ്രിയജിത് ഘോഷാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ബംഗാള്‍ രഞ്ജി ട്രോഫി ടീമില്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്ന താരമാണ് പ്രിയജിത് ഘോഷ്. ബിര്‍ബും ജില്ലയിലെ ബോല്‍പൂര്‍ സ്വദേശിയായ പ്രിയജിത് 2018-2019ലെ അണ്ടര്‍ 16 ജില്ലാതല ടൂര്‍ണമെന്‍റില്‍ ടോപ് സ്കോററായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ബംഗാള്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളെയാണ് അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്.

കഴിഞ്ഞ ജൂണില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ് ചെയ്യുകയായിരുന്ന കളിക്കാരന്‍ സിക്സ് അടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു മരിച്ചിരുന്നു. 

സഹതാരങ്ങള്‍ സിവിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ 26കാരന്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിരവൈരികൾ ഏറ്റുമുട്ടും, ടീമിന് നിർദേശം നൽകി പാക് സർക്കാർ, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും
പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍