ധ്രുവ് ജുറലിന്റെ ഒറ്റയാള്‍ പോരാട്ടം, സെഞ്ചുറി; ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യയുടെ ഇന്നിംഗ്‌സ് 255ന് അവസാനിച്ചു

Published : Nov 06, 2025, 05:27 PM IST
Dhruv Jurel

Synopsis

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് 255 റണ്‍സിന് അവസാനിച്ചു. തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറലിന്റെ അപരാജിത സെഞ്ചുറിയാണ് (132*) മാന്യമായ സ്കോറിലെത്തിച്ചത്.

ബംഗളൂരു: ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് 255ന് അവസാനിച്ചു. ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ധ്രുവ് ജുറലിന്റെ (പുറത്താവാതെ 132) സെഞ്ചുറിയാണ് തുണയായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിയാന്‍ വാന്‍ വുറന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഷെപോ മൊറേകി, പ്രെണേളന്‍ സുബ്രായേന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ഇന്ത്യന്‍ നിരയില്‍ കെ എല്‍ രാഹുല്‍ (19), റിഷഭ് പന്ത് (24) എന്നിവരെല്ലാം നിരാശപ്പെടുത്തിരുന്നു.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന നിലയിലായിരുന്നു ഇന്ത്യ. അഭിമന്യു ഈശ്വരന്റെ (0) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മൊറേകിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. പിന്നാലെ രാഹുലും (19) പവലിയനിലെത്തി. 19 റണ്‍സെടുത്ത രാഹുലിനെ വുറന്‍ പുറത്താക്കുകയായിരുന്നു. സായ് സുദര്‍ശന്‍ (17), ദേവ്ദത്ത് പടിക്കല്‍ (5), റിഷഭ് പന്ത് (24) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 86 എന്ന നിലയിലായി ഇന്ത്യ.

ഒരറ്റത്ത് വിക്കറ്റ് നഷ്ടമാവുമ്പോഴും ജുറല്‍ നടത്തിയ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഹര്‍ഷ് ദുബെ (14), ആകാശ് ദീപ് (0) എന്നിവര്‍ കൂടി പുറത്തായതോടെ ഏഴ്ിന് 126 എന്ന നിലയിലായി ഇന്ത്യ. സ്‌കോര്‍ 150 കടക്കില്ലെന്ന തോന്നലുണ്ടാക്കി. എന്നാല്‍ കുല്‍ദീപ് യാദവ് ഒരറ്റത്ത് ഉറച്ച് നിന്ന് പിന്തുണ നല്‍കിയതോടെ ജുറല്‍ റണ്‍സ് കണ്ടെത്തിയ. 20 റണ്‍സ് മാത്രമെ കുല്‍ദീപ് നേടിയതെങ്കിലും 80 പന്തുകള്‍ നേരിട്ടിരുന്നു. കുല്‍ദീപ് റണ്ണൗട്ടായി. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജും (15) ചെറിയ സംഭാവന നല്‍കി മടങ്ങി. പ്രസിദ്ധ് കൃഷ്ണയാണ് (0) പുറത്തായ മറ്റൊരു താരം. 175 പന്തുകള്‍ നേരിട്ട ജുറല്‍ നാല് സിക്‌സും 12 ഫോറും നേടിയിരുന്നു.

ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍, അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, ധ്രുവ് ജൂറല്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്