രണ്ട് താരങ്ങള്‍ക്ക് ഫിറ്റ്‌നസ് സെര്‍ട്ടിഫിക്കറ്റില്ല; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശങ്ക

By Web TeamFirst Published Aug 19, 2021, 11:06 PM IST
Highlights

നാളെ അന്തിമ ഇലവവനെ സര്‍പ്പിക്കണം എന്നിരിക്കെ ഇരുതാരങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇരുവരും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ്.

ബാംഗളൂരു: ഐപിഎല്ലിനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നാഗര്‍കോട്ടി എന്നിവരുടെ കാര്യത്തില്‍ ആശങ്ക. നാളെ അന്തിമ ഇലവവനെ സര്‍പ്പിക്കണം എന്നിരിക്കെ ഇരുതാരങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇരുവരും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലാണ്. പച്ചകൊടി ലഭിച്ചില്ലെങ്കിലും രണ്ട് താരങ്ങള്‍ക്കും ഐപിഎല്‍ രണ്ടാംപാദത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും.

അടുത്ത ആഴ്ച്ചയാണ് ടീം യുഎഇയിലേക്ക് തിരിക്കുന്നത്. യാത്രയ്ക്ക് മുമ്പ് അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസി. എല്ലാ മത്സരങ്ങളും കളിച്ച താരമാണ് വരുണ്‍. കൊല്‍ക്കത്ത നിരയിലെ നിര്‍ണായക സാന്നിധ്യം. ഇതിനിടെ ശുഭ്മാന്‍ ഗില്‍ പരിക്കുമാറി തിരിച്ചെത്തുന്നത് കൊല്‍ക്കത്തയുടെ പ്രതീക്ഷയാണ്. 

ഐസിസി ടെസ്റ്റ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കുമ്പോഴാണ് ഗില്ലിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് എന്‍സിഎയില്‍ നിരീക്ഷണത്തിലായിരുന്നു താരം. എന്നാലിപ്പോള്‍ താരം പൂര്‍ണഫിറ്റാണെന്നാണ് പുറത്തുവരുന്ന വിവരം. 

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നാല് പോയിന്റ് മാത്രമാണ് ഓയിന്‍ മോര്‍ഗനും സംഘത്തിനുള്ളത്.

click me!