Pujara: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടിയിലേക്ക്, ഒപ്പം പാക് ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും

Published : Mar 10, 2022, 07:51 PM IST
Pujara: ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടിയിലേക്ക്, ഒപ്പം പാക് ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും

Synopsis

കൗണ്ടി സീസണിൽ സസെക്സില്‍ പൂജാരയ്‌ക്കൊപ്പം പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‌വാനും എത്തിയേക്കും. ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് ശേഷം റിസ്‌വാൻ എത്തുന്നതുവരെ സസെക്‌സ് ഓസ്‌ട്രേലിയയുടെ ജോഷ് ഫിലിപ്പിനെ വിക്കറ്റ് കീപ്പറായി ടീമിലെടുത്തിട്ടുണ്ട്.  

രാജ്കോട്ട്: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാര(Cheteshwar Pujara) കൗണ്ടി ചാമ്പ്യൻഷിപ്പില്‍(County Championship) സസെക്സിനായി(Sussex) കളിക്കും.ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് പൂജാര കൗണ്ടിയില്‍ കളിക്കാനൊരുങ്ങുന്നത്. കൗണ്ടിക്ക് പുറമെ ഓഗസ്റ്റില്‍ നടക്കുന്ന ആഭ്യന്തര ഏകദിന ടൂർണമെന്‍റായ റോയല്‍ വണ്‍ഡേ കപ്പിലും പൂജാര സസെക്സിനായി കളിക്കും.

സസെക്സിനായി കളിക്കുന്നതില്‍ താൻ ആവേശഭരിതനാണെന്ന് ടീമിന്‍റെ വിജയത്തിനായി സംഭാവന ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും പൂജാര ട്വിറ്ററില്‍ പറഞ്ഞു. ട്രാവിസ് ഹെഡ്ഡിന് ഓസ്ട്രേലിയക്കായി രാജ്യാന്തര മത്സരങ്ങളില്‍ കളിക്കേണ്ടതിനാലാണ് കൗണ്ടിയില്‍ നിന്ന് ഒഴിവായത്. സീസണിലെ ആദ്യ ചാമ്പ്യൻഷിപ്പ് മത്സരം മുതല്‍  റോയല്‍ വണ്‍ഡേ കപ്പിലെ അവസാന മത്സരം വരെ പൂജാര സസെക്സില്‍ തുടരുമെന്ന് ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.

പൂജാരക്കും രഹാനെക്കും പ്രതീക്ഷ നല്‍കി രോഹിത്, രഞ്ജിയില്‍ നിരാശപ്പെടുത്തി വീണ്ടും പൂജാര

വരുന്ന സീസണിൽ സസെക്സ് കൗണ്ടി ക്രിക്കറ്റിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിനെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് കാണുന്നതെന്ന് പൂജാര പറഞ്ഞ‌ു. വർഷങ്ങളായി കൗണ്ടിയില്‍ കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. പുതിയ സീസണായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ക്ലബ്ബിന്‍റെ വിജയത്തിന് സംഭാവന നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും പൂജാരയെ ഉദ്ധരിച്ച് സസെക്സ് റിപ്പോർട്ട് ചെയ്തു.

കൗണ്ടി സീസണിൽ സസെക്സില്‍ പൂജാരയ്‌ക്കൊപ്പം പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‌വാനും എത്തിയേക്കും. ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് ശേഷം റിസ്‌വാൻ എത്തുന്നതുവരെ സസെക്‌സ് ഓസ്‌ട്രേലിയയുടെ ജോഷ് ഫിലിപ്പിനെ വിക്കറ്റ് കീപ്പറായി ടീമിലെടുത്തിട്ടുണ്ട്.

ബിസിസിഐ വാര്‍ഷിക കരാറില്‍ രഹാനെക്കും പൂജാരക്കും ഹാര്‍ദ്ദിക്കിനും തരം താഴ്ത്തല്‍, അബി കുരുവിളക്ക് പുതിയ പദവി

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പൂജാര ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായത്. പിന്നീട് രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി ഇറങ്ങിയ പൂജാരക്ക് മൂന്ന് മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമെ നേടാനായിരുന്നുള്ളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര
'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ