പൂജാരക്കും രഹാനെക്കും പകരക്കാരെ കണ്ടെത്തുക എളുപ്പമല്ലെന്നും രോഹിത് പറഞ്ഞു. ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള കളിക്കാരാണ് പൂജാരയും രഹാനെയും. അവരുടെ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കുപോലും അറിയില്ല അവരുടെ പകരക്കാരായി ആരാണ് വരികയെന്ന്.
മൊഹാലി: മോശം ഫോമിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായെങ്കിലും അജിങ്ക്യാ രഹാനെക്കും(Ajinkya Rahane) ചേതേശ്വര്‍ പൂജാരക്കും(Cheteshwar Pujara) ഇനിയും ടീമില്‍ തിരിച്ചെത്താനാവുമെന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ പുതിയ നായകന്‍ രോഹിത് ശര്‍മ(Rohit Sharma). ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക്(ndia vs Sri Lanka 1st test) മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൂജാരക്കും രഹാനെക്കും രോഹിത് വീണ്ടും പ്രതീക്ഷ നല്‍കിയത്.
പൂജാരക്കും രഹാനെക്കും പകരക്കാരെ കണ്ടെത്തുക എളുപ്പമല്ലെന്നും രോഹിത് പറഞ്ഞു. ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള കളിക്കാരാണ് പൂജാരയും രഹാനെയും. അവരുടെ വിടവ് നികത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കുപോലും അറിയില്ല അവരുടെ പകരക്കാരായി ആരാണ് വരികയെന്ന്.

കാരണം അവര്‍ ടീമിനായി ചെയ്തിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. അത് വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. ഇത്രയും വര്‍ഷത്തെ കഠിനാധ്വാനവും 80-90 ടെസ്റ്റുകളുടെ പരിചയസമ്പത്തും ഉള്ള കളിക്കാരാണവര്‍. വിദേശത്തെ വിജയങ്ങളില്‍ നിര്‍മായക പങ്കുവഹിച്ചിട്ടുള്ളവരാണ് ഇരുവരും. ഇന്ത്യയെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാക്കി മാറ്റിയതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്.
അതുകൊണ്ടുതന്നെ ഭാവിയിലെ ടീം സെലക്ഷനില്‍ ഇവരെ പരിഗണിക്കില്ല എന്ന് എങ്ങനെ പറയാനാവും. അവര്‍ ഇപ്പോഴും ടീമിന്‍റെ പദ്ധതിയുടെ ഭാഗമാണ്. സെലക്ടര്‍മാര്‍ പറഞ്ഞതുപോലെ തല്‍ക്കാലം ഈ പരമ്പരയില്‍ അവരെ പരിഗണിച്ചില്ല എന്നേയുള്ളു. അതിനര്‍ത്ഥം ഭാവിയില്‍ ഒരു പരമ്പരയിലും പരിഗണിക്കില്ല എന്നല്ല.
ടെസ്റ്റ് ടീമില്‍ ഓപ്പണറായ കെ എല്‍ രാഹുലിന്‍റെ അഭാവത്തെക്കുറിച്ചു രോഹിത് മറുപടി നല്‍കി. ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ കളിക്കാരും ടീമിനൊപ്പം ഉണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാഹുല്‍ ഇല്ലെങ്കിലും മായങ്ക്, ശ്രേയസ്, വിഹാരി, ഗില്‍ തുടങ്ങിയ യുവതാരങ്ങള്‍ ടീമിലുണ്ട്. അവരാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിമുഖം. ഇവര്‍ക്കെല്ലാം ടീമില്‍ പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങള്‍ നല്‍കണമെന്നാണ് എന്‍റെ പക്ഷം. യുവതാരങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും പിന്തുണയും ഉറപ്പാക്കാനാണ് എന്‍റെ ശ്രമം-രോഹിത് പറഞ്ഞു.
ശ്രേയസ് അയ്യര്‍ക്ക് വന്‍ നേട്ടം; ക്യാപ്റ്റനായപ്പോള്‍ രോഹിത് താഴോട്ട്, കോലിക്കും കനത്ത തിരിച്ചടി
രഞ്ജിയില്‍ പൂജാരക്ക് വീണ്ടും നിരാശ
അതേസമയം, രോഹിത് ശര്‍മയുടെ പ്രശംസക്കിടയിലും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയുടെ മോശം പ്രകടനം തുടരുന്നു. ഗോവക്കെതിരായ മത്സരത്തില്‍ സൗരാഷ്ട്രക്കായി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ പൂജാര 47 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായി. മൂന്നാം നമ്പറിലിറങ്ങിയ ചിരാഗ് ജാനി സെഞ്ചുറിയുമായി(140) തിളങ്ങിയപ്പോള്‍ ഷെല്‍ഡണ്‍ ജാക്സണും സൗരാഷ്ട്രക്കായി തിളങ്ങി.
മറ്റൊരു മത്സരത്തില്‍ ഒഡിഷയെ നേരിടുന്ന മുംബൈക്കായി രഹാനെ ഇതുവരെ ബാറ്റിംഗിനിറങ്ങിയിട്ടില്ല. ആദ്യം ബാറ്റ് ചെയ്യുന്ന ഒഡിഷ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തിട്ടുണ്ട്.
