ആര്‍സിബി കാണിച്ചത് അനാവശ്യ തിടുക്കം, വിജയാഘോഷത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യൻ താരം

Published : Jun 06, 2025, 02:32 PM IST
Syed Kirmani

Synopsis

കിരീടത്തിനായി 18 വർഷം കാത്തിരുന്നെങ്കിൽ ആഘോഷം രണ്ട് ദിവസം വൈകിയാൽ എന്തായിരുന്നു പ്രശ്നമെന്നും കിര്‍മാണി.

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ ബെംഗളൂരുവില്‍ നടന്ന വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ആര്‍സിബിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം സയ്യിദ് കിര്‍മാണി. ഫൈനലിന് തൊട്ടടുത്ത ദിവസം തന്നെ വിജയാഘോഷം നടത്തേണ്ട ആവശ്യം എന്തായിരുന്നുവെന്ന് കിര്‍മാണി ചോദിച്ചു. വിജയാഘോഷം നടത്താനായി ആര്‍സിബിയും അധികൃതരും അനാവശ്യ തിടുക്കം കാണിച്ചുവെന്നും കിര്‍മാണി ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞു.

കിരീടത്തിനായി 18 വർഷം കാത്തിരുന്നെങ്കിൽ ആഘോഷം രണ്ട് ദിവസം വൈകിയാൽ എന്തായിരുന്നു പ്രശ്നമെന്നും കിര്‍മാണി ചോദിച്ചു. സുരക്ഷ ഒരുക്കാൻ പോലീസിന് മതിയായ സമയം നൽകിയില്ലെന്നും കളിക്കാർ ക്ഷീണിതരായാണ് ബെംഗളൂരുവില്‍ എത്തിയതെന്നും കിര്‍മാണി പറഞ്ഞു. ആരാധകരുടെ അമിതാവേശത്തെയും കിർമാണി വിമര്‍ശിച്ചു.

ക്രിക്കറ്റ്‌ പ്രേമികളുടെ ആവേശം അതിരുകടന്നു. അതിരുവിട്ടാൽ എന്തും അപകടമാണ്. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കരുതെന്നും കിര്‍മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചിന്നസ്വാമി സ്റ്റേ‍ഡിയത്തിന് പുറത്തുണ്ടായ ദുരന്തത്തില്‍ കര്‍ശന നടപടിയെടുക്കാൻ വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. ദുരന്തത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെയും ആര്‍സിബി അധികൃതരുടെയും പങ്ക് അന്വേഷിക്കാനും ഉത്തരവിട്ടിരുന്നു.

ഐപിഎല്‍ കീരീട നേട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെത്തിയ ആര്‍സിബി ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നിഷേധിച്ചതോടെ ഇത് റദ്ദാക്കി. പിന്നീട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയഘോഷം നടത്തുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയയെ നിയമസഭയിലെത്തി കണ്ടശേഷമായിരുന്നു ടീം അംഗങ്ങള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയത്. ഇതിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 11 പേര്‍ മരിച്ചത്. 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര