കൊവിഡ് 19നെ നേരിടാന്‍ ഇന്ത്യക്കാർക്കൊപ്പം പീറ്റേഴ്‍സണും; ഹൃദയം കവർന്ന് സന്ദേശം

By Web TeamFirst Published Mar 20, 2020, 5:28 PM IST
Highlights

ഇന്ത്യക്കാരെ തേടി കെപിയുടെ കൊവിഡ് 19 ജാഗ്രതാ സന്ദേശമെത്തി. എന്നാല്‍ ആ സന്ദേശത്തിന് വ്യത്യസ്തതകളുണ്ടായിരുന്നു. 

ലണ്ടന്‍: മഹാമാരിയായ കൊവിഡ് 19നെ ചെറുത്തുതോല്‍പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ലോകം. കായികലോകം ഇതിന് ശക്തമായ പിന്തുണയും ശ്രദ്ധയുമാണ് നല്‍കുന്നത്. ഇംഗ്ലീഷ് മുന്‍ ക്രിക്കറ്റർ കെവിന്‍ പീറ്റേഴ്‍സനാണ് ഇക്കൂട്ടത്തിലൊരാള്‍. ഇന്ത്യക്കാരെ തേടി കെപിയുടെ കൊവിഡ് 19 ജാഗ്രതാ സന്ദേശമെത്തി. എന്നാല്‍ ആ സന്ദേശത്തിന് വ്യത്യസ്തതകളുണ്ടായിരുന്നു. 

Read more: ഇതാണ് ഫുട്ബോള്‍; ആരോഗ്യ ജീവനക്കാർക്കായി മില്ലേനിയം ഹോട്ടൽ തുറന്നിട്ട് ചെല്‍സി; താമസം സൌജന്യം; കയ്യടിച്ച് ലോകം

പതിവില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദിയിലായിരുന്നു കെവിന്‍ പീറ്റേഴ്‍സന്‍റെ ട്വീറ്റ്. സർക്കാരിന്‍റെ നിർദേശങ്ങള്‍ അനുസരിക്കാനും ഒറ്റക്കെട്ടായി മഹാമാരിയെ നേരിടാനും കെപി ആരാധകരോട് ആവശ്യപ്പെട്ടു. 

Namaste india 🙏 hum sab corona virus ko harane mein ek saath hai , hum sab apne apne sarkar ki baat ka nirdes kare aur ghar me kuch Dino ke liye rahe , yeh samay hai hosiyaar rahene ka .App sabhi ko der sara pyaar 💕

My Hindi teacher - 🙏🏻

— Kevin Pietersen🦏 (@KP24)

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ അടക്കമുള്ളവർ കൊവിഡ് 19 ജാഗ്രതാ സന്ദേശവുമായി ആരാധകർക്ക് മുന്നിലെത്തിയിരുന്നു. ഹർഭജന്‍ സിംഗ്, യുവ്‍രാജ് സിംഗ്, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരും ബോധവല്‍ക്കരണം നടത്തി. മഹാമാരിയില്‍ ലോകത്താകമാനം പതിനായിരത്തിലേറെ പേർ ഇതിനകം മരണപ്പെട്ടു. 

Read more: ഐപിഎല്‍ ഉപേക്ഷിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരിക ധോണിയും സഞ്ജുവും!

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!