'അതൊരു മികച്ച അർധ സെഞ്ചുറി'; കൊവിഡ് സഹായത്തില്‍ സുരേഷ് റെയ്നയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Mar 28, 2020, 10:15 PM IST
Highlights

കൊവിഡിന് എതിരായ പോരാട്ടത്തിന് 52 ലക്ഷം രൂപ നല്‍കുമെന്ന് റെയ്ന ഇന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്

ദില്ലി: കൊവിഡ് 19 ബാധിതരെ സഹായിക്കാന്‍ 52 ലക്ഷം രൂപ സംഭാവന ചെയ്ത ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദാറ്റ്സ് എ ബ്രില്യന്‍റ് ഫിഫ്റ്റി(അതൊരു മികച്ച ഫിഫ്റ്റിയാണ്) എന്നാണ് മോദിയുടെ ട്വീറ്റ്. 

That’s a brilliant fifty, ! https://t.co/O6vY4L6Quo

— Narendra Modi (@narendramodi)

കൊവിഡിന് എതിരായ പോരാട്ടത്തിന് 52 ലക്ഷം രൂപ നല്‍കുമെന്ന് റെയ്ന ഇന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 21 ലക്ഷം ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് കൈമാറുക. 

കൊവിഡ് 19നെ തുരത്താന്‍ ഏവരും സഹായം ചെയ്യേണ്ട സമയമാണിത് എന്ന് റെയ്ന ഓർമ്മിപ്പിച്ചു. ലോക് ഡൌണ്‍ ഏവരും പാലിക്കണമെന്നും റെയ്ന ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ, കൊവിഡ് 19ന് എതിരായ പോരാട്ടങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ബാധിതർക്ക് സഹായവുമായി ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലിയും രംഗത്തെത്തി. ബംഗാള്‍, സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകളും സഹായം പ്രഖ്യാപിച്ചിരുന്നു.  

 

click me!