മൈതാനത്തെ ജഡേജയുടെ മിന്നലോട്ടത്തിന് പിന്നിലെ രഹസ്യമിത്; വീഡിയോ കാണാം

Published : Mar 28, 2020, 08:30 PM ISTUpdated : Mar 28, 2020, 08:39 PM IST
മൈതാനത്തെ ജഡേജയുടെ മിന്നലോട്ടത്തിന് പിന്നിലെ രഹസ്യമിത്; വീഡിയോ കാണാം

Synopsis

വിക്കറ്റിനിടയിലെ ഓട്ടത്തിലും ജഡു പുലിതന്നെ. ഇതിന് പിന്നിലെ രഹസ്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്

ജാംനഗർ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറാണ് രവീന്ദ്ര ജഡേജ. അതിവേഗവും അളന്നുമുറിച്ച മിന്നല്‍ ത്രോകളുമാണ് ജഡേജയുടെ കൈമുതല്‍. വിക്കറ്റിനിടയിലെ ഓട്ടത്തിലും ജഡു പുലിതന്നെ. ഇതിന് പിന്നിലെ രഹസ്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

Read more: ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‍മാന്‍ മാത്രമല്ല, ഫീല്‍ഡറും ഇന്ത്യന്‍ താരം: ഡീന്‍ ജോണ്‍സ്

രാജ്യം കൊവിഡ് 19നെ തുടർന്ന് ലോക്ക് ഡൌണിലാണെങ്കിലും വീട്ടില്‍ തീവ്ര വ്യായാമമുറകളിലാണ് രവീന്ദ്ര ജഡേജ. വീട്ടിലെ ട്രെഡ്മില്ലില്‍ അതിവേഗം ഓടുന്ന വീഡിയോ ജഡേജ തന്നെയാണ് ട്വീറ്റ് ചെയ്തത്. 'ഓട്ടമാണ് എന്‍റെ കരുത്ത്. ശരീരം മിനുക്കാനുള്ള ഉചിതമായ സമയമാണിത്'. എന്നും ജഡേജ കുറിച്ചു. 

വീടുകളിലാണെങ്കിലും ഇന്ത്യന്‍ താരങ്ങളെല്ലാം ഫിറ്റ്നസില്‍ അതീവ ശ്രദ്ധാലുക്കളാണ്. പാലിക്കേണ്ട വ്യായാമമുറകള്‍ ടീം ഇന്ത്യയുടെ സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ച് നിക്ക് വെബും ഫിസിയോ നിതിന്‍ പട്ടേലും താരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ സ്ഥിതിവിവരം ഓരേ താരങ്ങളും മുടങ്ങാതെ അറിയിക്കണം എന്നാണ് നിർദേശം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍