മുംബൈ ഇന്ത്യന്‍സ്, സിഎസ്‍കെ ആരാധകരെ ആഹ്ളാദിപ്പിന്‍; ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 പുനരാരംഭിച്ചേക്കും

Published : Apr 03, 2024, 01:06 PM ISTUpdated : Apr 03, 2024, 02:05 PM IST
മുംബൈ ഇന്ത്യന്‍സ്, സിഎസ്‍കെ ആരാധകരെ ആഹ്ളാദിപ്പിന്‍; ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 പുനരാരംഭിച്ചേക്കും

Synopsis

ക്ലബുകളുടെ അടിസ്ഥാനത്തിലുള്ള ട്വന്‍റി 20 ടൂർണമെന്‍റായിരുന്നു ഐസിസി ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 ട്രോഫി 

സിഡ്നി: ഒരുകാലത്ത് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 ട്രോഫി തിരിച്ചെത്തിയേക്കും. നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് ട്രോഫി നടത്താന്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ വമ്പന്‍ ക്രിക്കറ്റ് ബോർഡുകള്‍ ശ്രമം തുടങ്ങിയതായാണ് വാർത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോർട്ട്. ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് സൗത്താഫ്രിക്കയും ചേർന്ന് 2008ലാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20ക്ക് തുടക്കമിട്ടത്. 

ലോകത്തെ വിവിധ ടി20 ഫ്രാഞ്ചൈസികള്‍ മുഖാമുഖം വരുന്ന ടൂർണമെന്‍റാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20. രാജ്യാന്തര മത്സരങ്ങളുടെ തിരക്കേറിയ ഷെഡ്യൂളാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 ടൂർണമെന്‍റ് നടത്താന്‍ വലിയ ഭീഷണി. എന്നാലിപ്പോള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ, ബിസിസിഐ, ഇംഗ്ലണ്ട് ആന്‍ഡ് വെയ്‍ല്‍സ് ക്രിക്കറ്റ് ബോർഡുകള്‍ ടൂർണമെന്‍റ് പുനരാരംഭിക്കാനുള്ള ചർച്ചകളില്‍ സജീവമാണ്. പുരുഷന്‍മാർക്ക് പുറമെ വനിതകളുടെ ചാമ്പ്യന്‍സ് ലീഗ് ടി20യും നടത്താന്‍ ആലോചനയുണ്ട്. ദി ഹണ്ട്രഡിനും വനിതാ ബിഗ് ബാഷിനും പുറമെ ഇന്ത്യയിലെ വനിതാ പ്രീമിയർ ലീഗും വളരെ സജീവമായ സാഹചര്യത്തിലാണിത്. ലോകത്തെ വമ്പന്‍ ടി20 ക്ലബുകള്‍ തമ്മിലുള്ള പോരാട്ടം രാജ്യന്തര മത്സരങ്ങളുടെ ആവേശം തന്നെ സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

2014ല്‍ ഇന്ത്യയില്‍ വച്ചായിരുന്നു അവസാനമായി ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 നടന്നത്. ബെംഗളൂരുവില്‍ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പിച്ച് ചെന്നൈ സൂപ്പർ കിംഗ്സായിരുന്നു ജേതാക്കള്‍. 2009-10 മുതല്‍ 2014-15 വരെ ആറ് എഡിഷനുകളാണ് നടന്നത്. രണ്ട് ടൂർണമെന്‍റുകള്‍ക്ക് ദക്ഷിണാഫ്രിക്കയും നാല് എണ്ണത്തിന് ഇന്ത്യയും വേദിയായി. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യന്‍സും രണ്ട് വീതവും ന്യൂ സൗത്ത് വെയ്‍ല്‍സും സിഡ്നി സിക്സേർസും ഓരോ കിരീടവും നേടി. 

Read more: ആർക്കും തൊടാനാവാത്ത പന്ത്; കാമറൂണ്‍ ഗ്രീനിന്‍റെ സ്റ്റംപ് നിലംപരിശാക്കി മായങ്ക് യാദവ്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിനെ പ്രശംസകൊണ്ട് മൂടി ഷാഹിദ് അഫ്രീദി; ഇന്ത്യന്‍ ടീമിനും പ്രത്യേക അഭിനന്ദനം
കാലത്തിന് മുമ്പേ സഞ്ചരിച്ചവര്‍, ഈ ഇതിഹാസ താരങ്ങള്‍ പണ്ടേ സഞ്ജു സാംസണ്‍ ഫാന്‍സ്, 'ചേട്ടന്‍' അതിലൊരാളുടെ ഫാന്‍ ബോയിയും!