'ഇന്ത്യയെ മഹത്തായ ഓവര്‍സീസ് പരമ്പര വിജയത്തിലേക്ക് നയിച്ച നായകന് പിറന്നാള്‍ ആശംസകള്‍'; രഹാനെയ്ക്ക് ഇന്ന് 34

Published : Jun 06, 2022, 02:54 PM IST
'ഇന്ത്യയെ മഹത്തായ ഓവര്‍സീസ് പരമ്പര വിജയത്തിലേക്ക് നയിച്ച നായകന് പിറന്നാള്‍ ആശംസകള്‍'; രഹാനെയ്ക്ക് ഇന്ന് 34

Synopsis

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli), ചേതേശ്വര്‍ പൂജാര, റോബിന്‍ ഉത്തപ്പ, മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ് (Virender Sehwag) എന്നിവരെല്ലാം രഹാനെയ്ക്ക് ആശംസയുമായെത്തി. ട്വിറ്ററിലാണ് മിക്കവരും ആശംസ അറിയിച്ചത്. കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലുടെ ആശംസകള്‍ നേര്‍ന്നു.  

മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ അജിന്‍ക്യ രഹാനെയ്ക്ക് (Ajinkya Rahane) പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകം. താരത്തിന് ഇന്ന് 34 വയസ് പൂര്‍ത്തിയായി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli), ചേതേശ്വര്‍ പൂജാര, റോബിന്‍ ഉത്തപ്പ, മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ് (Virender Sehwag) എന്നിവരെല്ലാം രഹാനെയ്ക്ക് ആശംസയുമായെത്തി. ട്വിറ്ററിലാണ് മിക്കവരും ആശംസ അറിയിച്ചത്. കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലുടെ ആശംസകള്‍ നേര്‍ന്നു.

സഹോദരനെന്ന് വിളിച്ചാണ് പൂജാര ആശംസ അറിയിച്ചത്. ''പിറന്നാള്‍ ആശംസകള്‍ സഹോദരാ, വരും വര്‍ഷങ്ങളില്‍ ഒരുപാട് സന്തോഷവും വിജയവും വന്നു ചേരട്ടെ. നിങ്ങളുടെ ദിവസം ആസ്വദിക്കൂ.'' പൂജാര കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...

 

സന്തോഷത്തോടെ ഇരിക്കൂവെന്നും, വിജയകരമായ മറ്റൊരു വര്‍ഷം വരാനുണ്ടെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. 

ഉത്തപ്പ ഇരുവരും ഏകദിനത്തില്‍ കളിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ നേര്‍ന്നത്. മുന്നിള്ള വര്‍ഷങ്ങളിലും നല്ലത് സംഭവിക്കട്ടെയെന്ന് ഉത്തപ്പ കുറിച്ചിട്ടു. 

അണ്ടര്‍റേറ്റഡായ ക്രിക്കറ്ററെന്നാണ് രഹാനെ വിശേഷിപ്പിച്ചത്. ''അണ്ടര്‍റേറ്റഡായ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് നിങ്ങള്‍. മാത്രമല്ല, ഇന്ത്യയെ എക്കാലത്തേയും മികച്ച ഓവര്‍സീസ് പരമ്പര ജയത്തിലേക്കും നയിച്ചത് നിങ്ങളാണ്. വെല്ലുവിളികള്‍ക്കിടെ പൊരുതാന്‍ നിങ്ങള്‍ ദൈവം കരുത്ത് നല്‍കട്ടെ.'' സെവാഗ് കുറിച്ചിട്ടു.

192 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 8266 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. ഇക്കാര്യം ബിസിസിഐ പ്രത്യേകമെടുത്ത് പറഞ്ഞ് ആശംസ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യശസ്വി ജയ്‌സ്വാളിന് നിരാശ, ഏകദിനത്തിലെ മികവ് മുഷ്താഖ് അലിയില്‍ ആവര്‍ത്തിക്കാനായില്ല; മുംബൈ 131ന് എല്ലാവരും പുറത്ത്
വിജയ് മര്‍ച്ചന്റ് ട്രോഫി: മുഹമ്മദ് റെയ്ഹാന് ഏഴ് വിക്കറ്റ്, കേരളത്തിനെതിരെ മുംബൈ 312ന് പുറത്ത്