'ആ കടുത്ത തീരുമാനത്തിലേക്ക് ചെന്നൈ എത്തണം, അയാളെ ഒഴിവാക്കണം'; ഉപദേശവുമായി മുൻ താരം

Published : May 20, 2025, 05:06 PM IST
'ആ കടുത്ത തീരുമാനത്തിലേക്ക് ചെന്നൈ എത്തണം,  അയാളെ ഒഴിവാക്കണം'; ഉപദേശവുമായി മുൻ താരം

Synopsis

ചെന്നൈ സൂപ്പ‍ര്‍ കിംഗ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്

മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഉപദേശവുമായി ഓസ്ട്രേലിയൻ മുൻതാരം ടോം മൂഡി. അടുത്ത വര്‍ഷം ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തില്‍ എന്തുചെയ്യണമെന്നാണ് മൂഡി നി‍ര്‍ദേശിച്ചിരിക്കുന്നത്. കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാൻ ചെന്നൈക്ക് പണം ആവശ്യമാണ്, അതിനായി സ്പിന്നറും മുതിര്‍ന്ന താരവുമായ രവിചന്ദ്രൻ അശ്വിനെ റിലീസ് ചെയ്യണമെന്ന് മൂഡി വ്യക്തമാക്കി. 

ചെന്നൈ സൂപ്പ‍ര്‍ കിംഗ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണിലൂടെയാണ് നിലവില്‍ കടന്നുപോകുന്നത്. മെഗാതാരലേലത്തില്‍ 9.75 കോടി രൂപയ്ക്കായിരുന്നു അശ്വിനെ ടീമില്‍ തിരിച്ചെത്തിച്ചത്. എന്നാല്‍, തന്റെ പ്രതാപകാലത്തിന്റെ നിഴല്‍പോലും പുറത്തെടുക്കാൻ കഴിയാത്ത സീസണായിരുന്നു അശ്വിന്. എട്ട് മത്സരങ്ങളില്‍ നിന്ന് നേടാനായത് കേവലം അഞ്ച് വിക്കറ്റുകള്‍ മാത്രമായിരുന്നു. പല മത്സരങ്ങളിലും അന്തിമ ഇലവനില്‍ പോലും സ്ഥാനം പിടിക്കാൻ കഴിയാതെ പോയി.

2015ലായിരുന്നു അശ്വിൻ അവസാനമായി ചെന്നൈയുടെ കുപ്പായത്തില്‍ മൈതാനത്ത് എത്തിയത്. പിന്നീട് പഞ്ചാബ് കിംഗ്‌സ്, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാൻ റോയല്‍സ് എന്നീ ടീമുകള്‍ക്കായി കളിച്ചു. അശ്വിന്റെ തിരിച്ചുവരവില്‍ വലിയ പ്രതീക്ഷയായിരുന്നു ചെന്നൈക്കുണ്ടായിരുന്നത്. പ്രത്യേകിച്ചും അശ്വിന്റെ സ്വന്തം തട്ടകത്തില്‍ തന്നെ പാതി മത്സരങ്ങളും നടക്കുന്നതോടെ.

അശ്വിനുമായി തുറന്നുസംസാരിക്കാൻ ചെന്നൈ മാനേജ്മെന്റ് തയാറാകണമെന്നും മൂഡി നിര്‍ദേശിച്ചിട്ടുണ്ട്. അശ്വിനെ റിലീസ് ചെയ്യുകയാണെങ്കില്‍ അടുത്ത ലേലത്തില്‍ 10 കോടി രൂപ അധികമായി ഉപയോഗിക്കാൻ ചെന്നൈക്ക് കഴിയും.

"അശ്വിനെ ചെന്നൈ പിന്തുണയ്ക്കുന്നതിന് പിന്നിലെ ആശയം എനിക്ക് മനസിലാകും. കാരണം എല്ലായ്‌പ്പോഴും പ്രതിഭ തെളിയിച്ച പരിചയസമ്പത്തുള്ള താരങ്ങളെയായിരിക്കും ടീമുകള്‍ ആശ്രയിക്കുക. ചെന്നൈയുടെ കാര്യത്തില്‍ അത് കൃത്യമായ ഫലം കൊണ്ടുവന്നിട്ടുമുണ്ട്. കൂടുതല്‍ പണത്തിനായി താരങ്ങളെ റിലീസ് ചെയ്യണമെന്നുണ്ടെങ്കില്‍," ആധ്യത്തെ ഓപ്ഷൻ അശ്വിന്റേതായിരിക്കണം, മൂഡി വ്യക്തമാക്കി.

സീസണില്‍ 12 കളികളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍