ഐപിഎല്‍ താരലേലം: ഡല്‍ഹി കാപിറ്റല്‍സ് സൂപ്പര്‍ താരം ഉള്‍പ്പെടെ അഞ്ച് പേരെ ഒഴിവാക്കിയേക്കും

By Web TeamFirst Published Nov 9, 2022, 8:06 PM IST
Highlights

14 മത്സരങ്ങള്‍ കൡച്ചെങ്കിലും വലിയ ഇംപാക്റ്റ് ഉണ്ടാക്കാനൊന്നും ഠാക്കൂറിന് സാധിച്ചില്ല. 15 വിക്കറ്റും നേടിയിരുന്നു.137.38 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം 120 റണ്‍സും നേടി.

ദില്ലി: ഐപിഎല്‍ മിനി താരലേലം നടക്കാനിരിക്കെ ഡല്‍ഹി കാപിറ്റള്‍സ് ഷാര്‍ദുല്‍ ഠാക്കൂര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ ഒഴിവാക്കിയേക്കും. കെ എസ് ഭരത്, മന്ദീപ് സിംഗ്, അശ്വിന്‍ ഹെബ്ബാര്‍, ന്യൂസിലാന്‍ഡ് താരം ടിം സീഫര്‍ട്ട് എന്നിവരെയാണ് ഡല്‍ഹി ഒഴിവാക്കുക. 2023 ഐ പി എല്‍ സീസണിനായുള്ള മിനി ലേലം ഡിസംബറിലാണ് നടക്കുന്നത്. കഴിഞ്ഞ മെഗാതാരലേലത്തില്‍ 10.75 കോടിക്കാണ് ഡല്‍ഹി ഠാക്കൂറിനെ ടീമിലെത്തിച്ചിരുന്നത്.

14 മത്സരങ്ങള്‍ കൡച്ചെങ്കിലും വലിയ ഇംപാക്റ്റ് ഉണ്ടാക്കാനൊന്നും ഠാക്കൂറിന് സാധിച്ചില്ല. 15 വിക്കറ്റും നേടിയിരുന്നു.137.38 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം 120 റണ്‍സും നേടി. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരം പിശുക്കൊന്നും കാണിച്ചിരുന്നില്ല. ഓവറില്‍ 10 റണ്‍സ്  എന്ന നിലയിലാണ് താരം റണ്‍സ് കൊടുത്തത്. താരത്തിനെ വില്‍ക്കാനായി ഡല്‍ഹി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും കഴിഞ്ഞില്ല. സീഫെര്‍ട്ടിന് രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അവസരം നല്‍കിയത്. 24 റണ്‍സാണ് നേടിയത്. 

ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച പാക് ജയം അട്ടിമറിയെന്ന് വിശേഷിപ്പിച്ച് അമിത് മിശ്ര, മറുപടി നല്‍കി പാക് ആരാധകര്‍

മന്‍ദീപ് സിംഗ്, ഭരത്  എന്നിവര്‍ക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. കിട്ടിയ അവസരങ്ങളിലാവട്ടെ മികച്ച പ്രകടനം പുറത്തെടുക്കാനും സാധിച്ചില്ല. റിഷഭ് പന്തിന്റെ കീഴില്‍ കളിക്കുന്ന ഡല്‍ഹി കഴിഞ്ഞ സീസണിണില്‍ അഞ്ചാം സ്ഥാനത്താണ് അവസാനിപ്പിച്ചത്.

ഐപിഎല്‍ ലേലം കൊച്ചിയില്‍

ഇത്തവണത്തെ ഐപിഎല്‍ ലേലം  ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ബിസിസിഐ ആണ് ഫ്രാഞ്ചൈസികളെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. ഒരു ദിവസം മാത്രമായിരിക്കും. ലേലം. ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിയിട്ടുണ്ട്. ലേലത്തിന് മുമ്പ് കൈവിടുന്ന താരങ്ങളുടെ പട്ടിക 15ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് ബിസിസിഐ നിര്‍ദേശം. ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്യുന്നവരാണ് മിനി താര ലേലത്തിലേക്ക് എത്തുക.

ഐപിഎല്‍ ലേലം ഇത്തവണ വിദേശത്ത് നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഐപിഎല്‍ ചെയര്‍മാര്‍ അരുണ്‍ ധുമാല്‍ നിഷേധിച്ചിരുന്നു. ലേലത്തിനായി തുര്‍ക്കി നഗരമായ ഇസ്താംബൂളിനേയും വേദിയായി പരിഗണിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

click me!