നിങ്ങളുടെ അസ്വസ്ഥത ഞങ്ങള്‍ക്ക് മനസിലാവുമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ അട്ടിമറിച്ചപോലെ എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ മറുപടി

സിഡ്നി: ടി20 ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനലില്‍ ന്യൂിസലന്‍ഡിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലിലെത്തിയതിന് പിന്നാലെ പാക് ജയത്തെ അട്ടിമറിയെന്ന് വിശേഷിപ്പിച്ച മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയെ പൊരിച്ച് പാക് ആരാധകര്‍. ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയമാണ് നേടിയതെങ്കിലും അമിത് മിശ്രയുടെ ട്വീറ്റില്‍ പറഞ്ഞത്, ലോകകപ്പില്‍ മറ്റൊരു അട്ടിമറി കൂടി, പാക്കിസ്ഥാന്‍ നന്നായി കളിച്ചു, അടുത്ത തവണ ഭാഗ്യം നിങ്ങള്‍ക്കൊപ്പമാകട്ടെ ന്യൂസിലന്‍ഡ് എന്നായിരുന്നു.

ഇതിന് പിന്നാലെയാണ് പാക് ആരാധകര്‍ അമിത് മിശ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. വീണ്ടുമൊരു അട്ടിമറിയോ താങ്കളെ ആരാണ് ക്രിക്കറ്റ് വിശകലന വിദഗ്ധന്‍ ആക്കിയത് എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം.

നിങ്ങളുടെ അസ്വസ്ഥത ഞങ്ങള്‍ക്ക് മനസിലാവുമെന്ന് മറ്റൊരു ആരാധകന്‍ കുറിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ അട്ടിമറിച്ചപോലെ എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ മറുപടി. ഇത്തരം ട്വീറ്റുകളിലൂടെ നിങ്ങള്‍ക്ക് എന്ത് നേട്ടമാണുള്ളതെന്ന് ചോദിച്ച മറ്റൊരു ആരാധകന്‍ ക്രിക്കറ്ററെന്ന നിലയില്‍ ഇത്രയും തരംതാഴരുതെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി ആരാധകരാണ് അമിത് മിശ്രയെ പൊരിച്ചടുക്കി രംഗത്തുവന്നിട്ടുള്ളത്.

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരായ സെമി പോരിനുള്ള ഇന്ത്യയുടെ സാധ്യത ടീം, രണ്ട് മാറ്റങ്ങള്‍ ഉറപ്പ്

Scroll to load tweet…

ടി20 ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ സെമി ഫൈനലില്‍ ഏഴ് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനുമാണ് പാക് ജയം അനായാസമാക്കിയത്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും മത്സരിക്കും. ഇതിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനുമായി ഏറ്റുമുട്ടും.