ആ സമയം അത്തരമൊരു ഷോട്ട് കളിച്ച ഷര്‍ദ്ദുലിനെ കുറ്റം പറയാനാവില്ല. കാരണം, ലോകകപ്പില്‍ ധോണി സിക്സ് അടിച്ച് ഇന്ത്യക്ക് കിരീടം നേടിയതും ആ സമയത്തെ രവി ശാസ്ത്രിയുടെ കമന്‍ററിയുമെല്ലാം സ്വപ്നം കാണ്ടാകും അവന്‍ ക്രീസിലേക്ക് പോയിട്ടുണ്ടാകുക.
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍(IND vs AUS) ഗാബ ടെസ്റ്റിലെ മഹത്തായ വിജയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി പരമ്പരയില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യാ രഹാനെ(Ajinkya Rahane). മത്സരത്തില്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ പുറത്തായശേഷം ക്രീസിലെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ക്രീസിലുള്ള റിഷഭ് പന്തിന് പിന്തുണ നല്‍കുന്നചിന് പകരം വമ്പനടിക്ക് ശ്രമിച്ച് പുറത്തായതിനെക്കുറിച്ചാണ് രഹാനെ ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വിജയത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു.
സുന്ദറിന്‍റെ വിക്കറ്റ് വീണപ്പോള്‍ ഷര്‍ദ്ദുലായിരുന്നു ക്രീസിലേക്ക് പോയത്. അവന്‍ ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് രോഹിത് പറഞ്ഞു, ഹീറോ ആവാന്‍ നിനക്ക് കിട്ടുന്ന അവസരമാണിതെന്ന്. അതുകേട്ട് തലകുലുക്കിയശേഷം ക്രീസിലേകക് പോയ ഷര്‍ദ്ദുല്‍ സിക്സടിക്കാന്‍ ശ്രമിച്ച് പുറത്തായി. അതുകണ്ട രോഹിത് പറഞ്ഞു. കളിയൊന്ന് കഴിയട്ടെ അവനെ ഒരു പാഠം പഠിപ്പിക്കുന്നുണ്ടെന്ന്. ഞാന്‍ പറഞ്ഞു, സാരമില്ല, പോട്ടെ, കളി കഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും കാണാമെന്ന്.

ആ സമയം അത്തരമൊരു ഷോട്ട് കളിച്ച ഷര്‍ദ്ദുലിനെ കുറ്റം പറയാനാവില്ല. കാരണം, ലോകകപ്പില്‍ ധോണി സിക്സ് അടിച്ച് ഇന്ത്യക്ക് കിരീടം നേടിയതും ആ സമയത്തെ രവി ശാസ്ത്രിയുടെ കമന്‍ററിയുമെല്ലാം സ്വപ്നം കാണ്ടാകും അവന്‍ ക്രീസിലേക്ക് പോയിട്ടുണ്ടാകുക. അതുകൊണ്ടുതന്നെ അവന്‍ സ്വാഭാവികമായും സിക്സ് അടിക്കാന്‍ ശ്രമിച്ചു. ആ ഷോട്ട് കളിച്ച് അവന്‍ ക്യാച്ച് നല്‍കി പുറത്തായ ഉടനെ എല്ലാവരും ഇവനെന്താണ് ചെയ്തതെന്ന ഭാവത്തില്‍ പരസ്പരം നോക്കി.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ രഹസ്യമെന്ത്? വെളിപ്പെടുത്തി ദിനേശ് കാര്‍ത്തിക്
രോഹിത് എന്‍റെ അടുത്തായിരുന്നു ഇരുന്നിരുന്നത്. കളി കഴിയട്ടെ, നമ്മള്‍ ജയിക്കട്ടെ, എന്നിട്ട് ഞാനവനെ ഒരു പാഠം പഠിപ്പിക്കും. ഞാന്‍ പറഞ്ഞ് വിട്ടു കളയൂ, കളി കഴുമ്പോള്‍ നമുക്കെല്ലാം കാണാം-രഹാനെ പറഞ്ഞു. ഷര്‍ദ്ദുലിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും 328 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 89 റണ്‍സുമായി പുറത്താകാതെ നിന്ന റിഷഭ് പന്തിന്‍റെ ഐതിഹാസിക ഇന്നിംഗ്സിന്‍റെ കരുത്തില്‍ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി. 32 വര്‍ഷത്തിനുശേഷമായിരുന്നു ഓസ്ട്രേലിയയെ ഗാബയില്‍ ഒരു ടീം തോല്‍പ്പിക്കുന്നത്. ജയത്തോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയും ചെയ്തു.
