
സെന്‍റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയപ്പോള്‍ പലരും രൂക്ഷ വിമര്‍ശനമുയര്‍ത്തി. ആദ്യ രണ്ട് കളികളില്‍ സൂര്യകുമാര്‍ പരാജയപ്പെട്ടതോടെ വിമര്‍ശനത്തിന് ശക്തി കൂടി. എന്നാല്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി സൂര്യകുമാര്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ പാസായി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റിഷഭ് പന്തായിരുന്നു രോഹിത്തിനൊപ്പം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ഓപ്പണര്‍മാരുടെ റോളില്‍ നിരവധി ചോയ്സുകളാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത്. യുവതാരം ഇഷാന്‍ കിഷനും രാഹുലിന്‍റെ അഭാവത്തില്‍ ഇന്ത്യക്കായി പലതവണ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തു. ഈ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ വീണ്ടും ഓപ്പണറായി പരിഗണിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.
ഏഷ്യാ കപ്പില്‍ കോലിയെ ഓപ്പണറായി കണ്ടേക്കാം; വമ്പന്‍ പ്രവചനവുമായി പാര്‍ഥീവ് പട്ടേല്‍
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് പരിക്കേറ്റ കെ എല്‍ രാഹുല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിരിച്ചെത്താനിരിക്കെ കൊവിഡ് ബാധിതനായി. തുടര്‍ന്ന് വിന്‍ഡീസിനെതിരായ പരമ്പരയും രാഹുലിന് നഷ്ടമായി. ഈ സാഹചര്യത്തില്‍ രാഹുലിനെ ഇനി ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി എത്തയിരിക്കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ്.
രാഹുലിന്‍റെ അഭാവത്തില്‍ സൂര്യകുമാര്‍ ഓപ്പണറായി തിളങ്ങി, റിഷഭ് പന്ത് തിളങ്ങി, അതുകൊണ്ടു തന്നെ സെലക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധി ഇനി രാഹുലിനെ വേണോ എന്നതാണ്. തിരിച്ചുവരുമ്പോള്‍ രാഹുലലിന് പഴയ ഫോം തിരിച്ചുപിടിക്കാന്‍ കവിയുമോ, കാരണം ഒരുപാട് നാളായി അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഈ ഒഴിവില്‍ നിരവധി കളിക്കാരെ ഇന്ത്യ പരീക്ഷിക്കുകയും ചെയ്തു.
യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുകയും ടീമില്‍ തുടരാനായി ഏത് പൊസിഷനിലും കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും തയാറാവുമ്പോള്‍ സീനിയര്‍ താരങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്നും സ്റ്റൈറി പറഞ്ഞു. ടീമിലെത്തുന്ന ആരും പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ അവര്‍ മറ്റ് കളിക്കാര്‍ക്ക് അവസരം നല്‍കാനും ആഗ്രഹിക്കുന്നില്ല. ഇത് പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീമിലെ ആരോഗ്യകരമായ അന്തരീക്ഷമാണെന്നും സ്റ്റൈറിസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!