
ദില്ലി: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് മത്സരത്തിൽ വിരാട് കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ കെട്ടിപ്പിടിക്കരുതെന്ന് പാകിസ്ഥാൻ ടീമിന് ആരാധകന്റെ മുന്നറിയിപ്പ്. ആരാധകന്റെ വീഡിയോ പാക് മാധ്യമപ്രവർത്തകനായ ഫരീദ് ഖാനാണ് പുറത്തുവിട്ടത്. അടുത്ത ആഴ്ചയാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഫെബ്രുവരി 23 ന് ദുബായിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. 2025 ലെ ചാമ്പ്യൻസ് ട്രോഫി പൂർണമായും പാകിസ്ഥാനിൽ നടക്കേണ്ടതായിരുന്നു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ പ്രഖ്യാപിച്ചു.
പിന്നീട്, ടൂർണമെന്റ് ഒരു ഹൈബ്രിഡ് ഫോർമാറ്റിൽ നടത്താനും, ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്താനും തീരുമാനിച്ചു. ഈ തീരുമാനത്തിൽ പാക് ആരാധകർ കടുത്ത അതൃപ്തിയിലാണ്. സ്വന്തം നാട്ടിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് കടുത്ത നിരാശയുണ്ടെന്ന് ഫരീദ് ഖാൻ പറഞ്ഞു. തുടർന്നാണ് ഇന്ത്യൻ താരങ്ങളുമായി കളത്തിലും സൗഹൃദം വേണ്ടെന്ന് ആരാധകർ ആവശ്യപ്പെട്ടത്.
Read More... ചാമ്പ്യൻസ് ട്രോഫി: ഇന്ത്യൻ ടീമിന്‍റെ ആദ്യ സംഘം ദുബായിലേക്ക് തിരിച്ചു, രോഹിത്തും കോലിയും ഗംഭീറും സംഘത്തില്‍
വിരാട് കോഹ്‌ലിയെയും മറ്റ് ഇന്ത്യൻ കളിക്കാരെയും കെട്ടിപ്പിടിക്കരുതെന്നും ആരാധകൻ പാകിസ്ഥാൻ കളിക്കാരോട് ആവശ്യപ്പെട്ടു. ഇന്ത്യ, ബംഗ്ലാദേശിനെതിരെയും തോൽക്കണമെന്ന് ആരാധകൻ പറഞ്ഞു. 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ സർഫറാസ് അഹമ്മദ് നയിച്ച പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!