
മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുകയാണ്. മലയാളികളുടെ പ്രതീക്ഷയായി വയനാട്ടുകാരി സജന സജീവനും മുംബൈ ടീമിലുണ്ട്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന പന്തില്‍ സിക്സ് അടിച്ച് മുംബൈക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചതിലൂടെ മുംബൈയുടെ ഫിനിഷര്‍ സ്ഥാനം ഉറപ്പിച്ച സജന കടന്നുവന്ന കഠിനപാതകളെക്കുറിച്ച് ഇന്‍എസ്പിഎൻ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരുന്നു.
സാമ്പത്തികമായി ഞങ്ങള്‍ വട്ടപ്പൂജ്യമായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ പിടി ടീച്ചറായിരുന്ന എല്‍സമ്മ ബേബിയാണ് എന്നെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടത്. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ചെറിയൊരു വരുമാനമാര്‍ഗം എന്ന നിലയിലായിരുന്നു അന്ന് ഞാനതിനെ കണ്ടത്. സജനയുടെ അച്ഛന്‍ സജീവന്‍ ഓട്ടോ റിക്ഷ ഡ്രൈവറും അമ്മ ശാരദ പഞ്ചായത്ത് അംഗവുമാണ്.
തുടര്‍ച്ചയായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതോടെ സാമ്പത്തിക സ്ഥിതി കുറച്ചൊക്കെ മെച്ചപ്പെട്ടു. പിന്നാലെ തുടര്‍ച്ചയായി രണ്ടുവര്‍ഷം കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
എല്ലാം തകര്‍ത്ത പ്രളയം
പക്ഷെ 2018ലെ മഹാപ്രളയത്തില്‍ അതുവരെ സ്വരുകൂട്ടിവെച്ചതെല്ലാം ഒലിച്ചുപോയി. വീടിനൊപ്പം തന്‍റെ ക്രിക്കറ്റ് കിറ്റും ട്രോഫികളുമെല്ലാം എല്ലാ പ്രളയം കൊണ്ടുപോയപ്പോള്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സാഹചര്യമായിരുന്നു മുമ്പില്‍. എന്നാല്‍ ആ സമയത്താണ് സ്പോര്‍ട്സ് ഡ്രാമയായ കനാ എന്ന തമിഴ് ചിത്രത്തില്‍ കൂടെ അഭിനയിച്ച സൂപ്പര്‍ താരം ശിവ കാര്‍ത്തികേയന്‍ സഹായവുമായി എത്തിയത്. ചിത്രത്തില്‍ സജനയായി തന്നെയായിരുന്നു സജന അഭിനയിച്ചത്.
ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങിയാൽ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് ശുഭ വാർത്ത, ബാബർ അസമിന് തിരിച്ചടി
പിന്നാലെ കൊവിഡ് കാലത്ത് വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ സഹായവും മറക്കാനാവില്ലെന്നും സജന പറഞ്ഞു. 2024ലെ വനിതാ ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യൻസ് 15 ലക്ഷം രൂപ മുടക്കി മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച സജന വൈകാതെ ഇന്ത്യൻ കുപ്പായത്തിലും അരങ്ങേറി. ഇപ്പോള്‍ തന്‍റെ സമ്പാദ്യം കൊണ്ട് വീടിനായി എടുത്ത ലോണ്‍ ഏതാണ്ട് അടച്ചു തീര്‍ക്കാനായെന്നും സജന പറഞ്ഞു. ഇന്ത്യൻ ടീമിലെത്തിയതുകൊണ്ട് മാത്രം തന്‍റെ ലക്ഷ്യ പൂര്‍ത്തിയായില്ലെന്നും ഇന്ത്യൻ ടീമിലെ സ്ഥിരാംഗമാകാനാണ് പരിശ്രമിക്കുന്നതെന്നും സജന വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!