ഇംഗ്ലണ്ട് പര്യടനം: പാതിവഴിയില്‍ ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത

By Web TeamFirst Published Aug 15, 2021, 11:59 AM IST
Highlights

ഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയാണ് ഇരുവരും ലോര്‍ഡ്‌സില്‍ ടീമിനൊപ്പം ചേര്‍ന്നത്

ലോര്‍ഡ്‌സ്: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് ബാറ്റ്സ്‌മാന്‍മാരായ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും. ഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയാണ് ഇരുവരും ലോര്‍ഡ്‌സില്‍ ടീമിനൊപ്പം ചേര്‍ന്നത്. ലോര്‍ഡ്‌സ് ഗാലറിയില്‍ പൃഥ്വിയും സൂര്യകുമാറും രണ്ടാം ടെസ്റ്റ് വീക്ഷിക്കുന്നതിന്‍റെ ചിത്രം ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 

Hello and . Welcome to Lord's! pic.twitter.com/CPwBY9X0Sy

— BCCI (@BCCI)

ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കിടെയാണ് പൃഥ്വി ഷായെയും സൂര്യകുമാര്‍ യാദവിനേയും ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ മാനേജ്‌മെന്‍റ് ക്ഷണിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിലെത്തിയ ശേഷം കൊവിഡ് ക്വാറന്‍റീന്‍ താരങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. പരിക്കേറ്റ ശുഭ്‌മാന്‍ ഗില്‍, ആവേശ് ഖാന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് പകരമാണ് ബിസിസിഐ ഇരുവരെയും ഇംഗ്ലണ്ടിലേക്ക് അയച്ചത്. ബാക്ക്‌അപ്പ് ഓപ്പണര്‍ എന്ന നിലയിലാണ് പൃഥ്വി ഷായെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത് എങ്കില്‍ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും മോശം ഫോമിലാണെന്നത് സൂര്യകുമാറിന്‍റെ പേര് ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നു. 

പൃഥ്വിയും സൂര്യകുമാറും ടീമിനൊപ്പം ചേര്‍ന്നത് കോലിപ്പടയ്‌ക്ക് ആശ്വാസമാണ്. കരിയറിലെ അഞ്ച് ടെസ്റ്റില്‍ ഒരു സെഞ്ചുറി സഹിതം 339 റണ്‍സ് ഷായ്‌ക്കുണ്ട്. 2020 ഡിസംബറില്‍ അഡ്‌ലെയ്‌ഡിലായിരുന്നു അവസാന ടെസ്റ്റ് മത്സരം. അതേസമയം ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല സൂര്യകുമാര്‍ യാദവ്. പരമ്പരയില്‍ അവസരം ലഭിച്ചാല്‍ ടെസ്റ്റ് ക്യാപ് ലഭിക്കുന്ന 303-ാം ഇന്ത്യന്‍ താരമാകും സൂര്യകുമാര്‍. ഓഗസ്റ്റ് 24ന് ലീഡ്‌സില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇലവനിലേക്ക് ഇതോടെ ഇരുവരേയും പരിഗണിക്കും. 

ലോര്‍ഡ്‌സ് ടെസ്റ്റ് ഇന്ത്യക്ക് അനുകൂലമാക്കേണ്ടത് ആ താരം; വലിയ പ്രതീക്ഷയെന്ന് ആകാശ് ചോപ്ര

ആരാവണം പൂജാരയുടെ പകരക്കാരന്‍; പേരുമായി ബട്ട്, ഒപ്പം ശ്രദ്ധേയ നിരീക്ഷണവും

ലോർഡ്സില്‍ ജോ റൂട്ട് ക്ലാസ്, ഒടുവില്‍ തിരിച്ചെത്തി ഇന്ത്യ; മൂന്നാം ദിനത്തിന് ആവേശാന്ത്യം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!