ഓവലിലെ മൂന്നാം ദിനം ബാറ്റിംഗ് പൂരം; സെഞ്ചുറിയും സൂപ്പര്‍താരത്തിന്‍റെ ഫിഫ്റ്റിയും പ്രവചിച്ച് ചോപ്ര

By Web TeamFirst Published Sep 4, 2021, 2:26 PM IST
Highlights

മൂന്നാം ദിനത്തെ സാഹചര്യങ്ങള്‍ പ്രവചിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര

ഓവല്‍: ഇംഗ്ലണ്ട്-ഇന്ത്യ നാലാം ടെസ്റ്റ് ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. ഇംഗ്ലണ്ട് സ്‌കോറിനേക്കാള്‍ 56 റണ്‍സ് പിന്നിലാണെങ്കിലും ടീം ഇന്ത്യ ഡ്രൈവിംഗ് സീറ്റിലാണ് എന്ന് പറയാം. ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ടച്ചോടെ ക്രീസില്‍ നില്‍ക്കുന്നത് തന്നെ ഇതിന് കാരണം. ഈ സാഹചര്യത്തില്‍ മൂന്നാം ദിനത്തെ സാധ്യതകള്‍ പ്രവചിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. 

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അര്‍ധ സെഞ്ചുറി നേടുമെന്ന് ചോപ്ര പറയുന്നു. 'കോലി അമ്പതിലധികം റണ്‍സ് സ്‌കോര്‍ ചെയ്യും. ഇതിനകം തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ചുറികള്‍ കോലി നേടിക്കഴിഞ്ഞു. ലീഡ്‌സിലെ രണ്ടാം ഇന്നിംഗ്‌സിലും ഓവലിലെ ആദ്യ ഇന്നിംഗ്‌സിലും. ഓവലിലെ രണ്ടാം ഇന്നിംഗ്‌സിലും കോലി അര്‍ധ സെഞ്ചുറി നേടും. കൂടാതെ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു ശതകവും പിറക്കും. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. എന്തായാലും കാത്തിരുന്ന് കാണാം'. 

'വോക്‌സ് മൂന്ന് വിക്കറ്റ് നേടും'

'ഇന്ന് ഇന്ത്യക്ക് രണ്ട് 70+ പാര്‍ട്‌ണര്‍ഷിപ്പുകള്‍ ഉണ്ടാകും എന്ന് തോന്നുന്നു. ഒന്ന് സെഞ്ചുറി കൂട്ടുകെട്ടും മറ്റൊന്ന് 70-75 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പും. ഗംഭീര ബാറ്റിംഗ് വിരുന്നാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബാറ്റിംഗിന് വളരെ അനുകൂലമാണ് സാഹചര്യം. രാവിലത്തെ സെഷന്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ട് ക്ഷമയോടെ മാത്രമേ കളിക്കൂ. അതേസമയം മൂന്നാം ദിനം ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് നേടും. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ടോ മൂന്നോ ഇന്ത്യന്‍ വിക്കറ്റുകള്‍ അവശേഷിക്കുന്നുണ്ടാകും. അങ്ങനെവന്നാല്‍ നാലാംദിനം ത്രില്ലടിപ്പിക്കുന്ന മത്സരം കാണാം' എന്നും ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച സ്‌കോർ ലക്ഷ്യമിട്ട് ഇന്ത്യ മൂന്നാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. വിക്കറ്റ് നഷ്ടമാവാതെ 43 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിച്ചത്. 22 റൺസുമായി കെ എൽ രാഹുലും 20 റൺസുമായി രോഹിത് ശർമ്മയുമാണ് ക്രീസിൽ. 99 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ ഇപ്പോഴും 56 റൺസ് പിന്നിലാണ്. 

ഓവല്‍ ടെസ്റ്റ്: ടീം ഇന്ത്യക്ക് ഒരു തെറ്റ് സംഭവിച്ചുവെന്ന് സമ്മതിച്ച് ഉമേഷ് യാദവ്

150 മില്യണ്‍ ഫോളോവേഴ്സ്, ഇന്‍സ്റ്റഗ്രാമില്‍ കോലി ഏഷ്യന്‍ രാജ; കായികതാരങ്ങളില്‍ ആദ്യ അഞ്ചിലെ ഏക ക്രിക്കറ്റര്‍!

പിച്ച് കൈയ്യേറി ബെയര്‍സ്റ്റോയെ ഇടിച്ചു; ഒടുവില്‍ ശല്യക്കാരന്‍ ജാര്‍വോ അറസ്റ്റില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!