Asianet News MalayalamAsianet News Malayalam

150 മില്യണ്‍ ഫോളോവേഴ്സ്, ഇന്‍സ്റ്റഗ്രാമില്‍ കോലി ഏഷ്യന്‍ രാജ; കായികതാരങ്ങളില്‍ ആദ്യ അഞ്ചിലെ ഏക ക്രിക്കറ്റര്‍!

ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടത്തില്‍ കോലി നേരത്തെ ഇടംപിടിച്ചിരുന്നു

Virat Kohli becomes 1st asian to reach 150 million followers on Instagram
Author
Delhi, First Published Sep 4, 2021, 10:06 AM IST

ദില്ലി: ഇന്‍സ്റ്റഗ്രാമില്‍ 150 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഏഷ്യക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ക്രിക്കറ്റിലെ കിംഗ് കോലിക്കായി. ഫുട്ബോള്‍ സ്റ്റാറുകളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(337 മില്യണ്‍), ലിയോണല്‍ മെസി(260 മില്യണ്‍), നെയ്‌മര്‍ 160 മില്യണ്‍ എന്നിവരാണ് കോലിക്ക് മുന്നിലുള്ളത്. 

ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടത്തില്‍ കോലി നേരത്തെ ഇടംപിടിച്ചിരുന്നു. ഇന്‍സ്റ്റയ്‌ക്ക് പുറമെ ട്വിറ്ററിലും ഫേസ്‌ബുക്കിലും കോലിക്ക് വന്‍ ഫാന്‍ ഫോളോവേഴ്‌സുണ്ട്. 43.4 മില്യണ്‍ പേര്‍ ട്വിറ്ററിലും 48 മില്യണ്‍ ആളുകള്‍ ഫേസ്‌ബുക്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെ പിന്തുടരുന്നു. 

Virat Kohli becomes 1st asian to reach 150 million followers on Instagram

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലി‌ബ്രിറ്റി എന്ന നേട്ടത്തില്‍ കോലി അടുത്തിടെ ഇടംപിടിച്ചിരുന്നു. അക്ഷയ് കുമാര്‍, രന്‍വീര്‍ സിംഗ് എന്നിവരെയാണ് കോലി പിന്തള്ളിയത്. 237.7 മില്യണ്‍ ഡോളറാണ് കോലിയുടെ ബ്രാന്‍ഡ് മൂല്യം എന്നാണ് കണക്കാക്കുന്നത്. ഇന്‍സ്റ്റ‌ഗ്രാമില്‍ ഓരോ സ്‌പോണ്‍സേഡ് പോസ്റ്റിനും കോലി അഞ്ച് കോടി ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈടാക്കുന്നത് 11.72 കോടിയോളം രൂപയാണ്. 

പിച്ച് കൈയ്യേറി ബെയര്‍സ്റ്റോയെ ഇടിച്ചു; ഒടുവില്‍ ശല്യക്കാരന്‍ ജാര്‍വോ അറസ്റ്റില്‍

റണ്‍പട്ടികയില്‍ ഹിറ്റ്‌മാന്‍ ഹിറ്റ്‌ ചാര്‍ട്ടില്‍; രോഹിത്തിന് നിര്‍ണായക നേട്ടം

ഇംഗ്ലണ്ടിന് മികച്ച ലീഡ്, രണ്ടാം ഇന്നിംഗ്സില്‍ നല്ല തുടക്കമിട്ട് ഇന്ത്യ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും  പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios