ഒരുമുഴം നീട്ടിയെറിഞ്ഞ് ഇംഗ്ലണ്ട്, ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു

Published : Jun 19, 2025, 09:51 AM IST
England Team

Synopsis

കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ വോക്സ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്.

ലീഡ്സ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ ലീഡ്സില്‍ തുടക്കമാകാനിരിക്കെ ഒന്നാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ നേരത്തെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. സിംബാബ്‌വെക്കെതിരെ അവസാനം ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയത്. ഓള്‍ റൗണ്ടര്‍ ക്രിസ് വോക്സും വലം കൈയന്‍ പേസര്‍ ബ്രെയ്ഡൻ കാഴ്സും ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.

പരിക്കിന്‍റെ നീണ്ട ഇടവേളക്ക് ശേഷമാണ് വോക്സ് ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുന്നത്. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ വോക്സ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഇംഗ്ലണ്ടിനായി അവസാനം കളിച്ചത്. ഇന്ത്യ എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇംഗ്ലണ്ട് ലയണ്‍സിനായി പന്തെറിഞ്ഞ വോക്സ് രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു.

കാല്‍പ്പാദത്തിന് പരിക്കേറ്റ് പുറത്തായ ബ്രെയ്ഡൻ കാഴ്സും നീണ്ട ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. വോക്സിനെപ്പോലെ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു കാഴ്സ് അവസാനം ഇംഗ്ലണ്ടിനായി കളിച്ചത്. ടോപ് ത്രീയില്‍ ബെന്‍ ഡക്കറ്റ്, സാക്ക് ക്രോളി, ഒല്ലി പോപ്പ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടീമിലെ ഏക സ്പിന്നറായി ഷൊയ്ബ് ബഷീറും പ്ലേയിംഗ് ഇലവനിലെത്തി. ഒല്ലി പോപ്പിന് പകരം ആര്‍സിബി യുവതാരം ജേക്കബ് ബേഥലിന് അവസരം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഒല്ലി പോപ്പിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തി.

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയ്ബ് ബഷീർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വരുണിന് മൂന്ന് വിക്കറ്റ്, അക്‌സറിന് രണ്ട്; ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, നമീബിയയെ തകര്‍ത്തത് 93 റണ്‍സിന്
ദക്ഷിണ മേഖല അണ്ടര്‍-14: കരുത്തരായ തമിഴ്‌നാടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കേരളം