ആവേശപ്പോരില്‍ പാക്കിസ്ഥാനെ വീഴ്ത്തി, ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര

Published : Dec 12, 2022, 02:26 PM IST
ആവേശപ്പോരില്‍ പാക്കിസ്ഥാനെ വീഴ്ത്തി, ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര

Synopsis

നാലം ദിനം തുടക്കത്തിലെ ഫഹീം അഷ്റഫിനെ പുറത്താക്കി ജോ റൂട്ട് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയെങ്കിലും മുഹമ്മദ് നവാസും(45) സൗദ് ഷക്കീലും ചേര്‍ന്ന് പൊരുതി നിന്നതോടെ പാക്കിസ്ഥാന് വിജയപ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് പാക്കിസ്ഥാനെ 290 റണ്‍സില്‍ എത്തിച്ചു.

മുള്‍ട്ടാന്‍: പാക്കിസ്ഥാനെതിരാ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 26 റണ്‍സിന്‍റെ ആവേശജയം. രണ്ടാം ഇന്നിംഗ്സില്‍ 355 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ നാലാം ദിനം നാലിന് 198 എന്ന നിലയിലാണ് ക്രീസിലെത്തിയത്. ആറ് വിക്കറ്റ് ശേഷിക്കെ 157 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 328 റണ്‍സിന് ഓള്‍ ഔട്ടായ പാക്കിസ്ഥാന്‍ 27 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി. ജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. സ്കോര്‍ ഇംഗ്ലണ്ട് 281, 275, പാക്കിസ്ഥാന്‍ 202, 328.

നാലം ദിനം തുടക്കത്തിലെ ഫഹീം അഷ്റഫിനെ പുറത്താക്കി ജോ റൂട്ട് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയെങ്കിലും മുഹമ്മദ് നവാസും(45) സൗദ് ഷക്കീലും ചേര്‍ന്ന് പൊരുതി നിന്നതോടെ പാക്കിസ്ഥാന് വിജയപ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് പാക്കിസ്ഥാനെ 290 റണ്‍സില്‍ എത്തിച്ചു. നവാസിനെയും സൗദ് ഷക്കീലിനെയും വീഴ്ത്തി മാര്‍ക്ക് വുഡാണ്  ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ സൗദ് ഷക്കീലും(94) മടങ്ങിയതോടെ പാക്കിസ്ഥാന്‍റെ പോരാട്ടം അവസാനിച്ചു.

രോഹിത് ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്ത്, റിഷഭ് പന്ത് തിരിച്ചെത്തിയിട്ടും പൂജാര വൈസ് ക്യാപ്റ്റന്‍

20 റണ്‍സെടുത്ത അഗ സല്‍മാനും അരങ്ങേറ്റക്കാരന്‍ അബ്രാര്‍ അഹമ്മദും(17) ചേര്‍ന്ന് പാക്കിസ്ഥാന് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും അര്‍ബ്രാറിനെ വീഴ്ത്തി ആന്‍ഡേഴ്സണ്‍ ആ പ്രതീക്ഷയും തകര്‍ത്തു. സാഹിഹ് മഹമൂദിനെയും(0), മുഹമ്മദ് അലിയെയും(0) വുഡും റോബിന്‍സണും കൂടി മടക്കി അയച്ചപ്പോള്‍ പാക്കിസ്ഥാന്‍റെ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് നാലും ആന്‍ഡേഴ്സണ്‍, ഒലി റോബിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കാണ് കളിയിലെ കേമന്‍.

റിസ്‌വാന്റെ ഓഫ്സ്റ്റംപ് പറന്നു, അന്തംവിട്ട് താരം; 40ാം വയസിലും ആന്‍ഡേഴ്‌സണിന്റെ ആ ഔട്ട്‌സ്വിങര്‍- വീഡിയോ

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 74 റണ്‍സിന്‍റെ വിജയം നേടിയിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 17ന് കറാച്ചിയില്‍ തുടങ്ങും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റും തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു.

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍