ലോർഡ്സിൽ പാകിസ്ഥാനെ തകർത്ത് പരമ്പരനേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ നേട്ടം കൊയ്ത് ഇംഗ്ലണ്ട്, ഇന്ത്യ അഞ്ചാമത്

Published : Aug 31, 2026, 09:05 AM IST
England vs Pakistan Test Match

Synopsis

തകർപ്പൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നേറി ഇംഗ്ലണ്ട് ആറാം സ്ഥാനത്തെത്തി. 62 പോയിന്‍റും 34.44 പോയിന്‍റ് ശതമാനവുമായാണ് ഇംഗ്ലണ്ട് ആറാം സ്ഥാനത്തെത്തിയത്.

ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ പാകിസ്ഥാനെ 194 റൺസിന് തകർത്ത് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 പോയിന്‍റ് പട്ടികയിൽ നില മെച്ചപ്പെടുത്തി ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം തോൽവിയോടെ പാകിസ്ഥാൻ പോയിന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് തുടരുകയാണ്.

389 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 50.5 ഓവറിൽ 194 റൺസിന് പുറത്താവുകയായിരുന്നു. 97 റൺസെടുത്ത സൗദ് ഷക്കീൽ മാത്രമാണ് പാക് നിരയിൽ പൊരുതിനോക്കിയത്. ഇംഗ്ലണ്ടിനായി ഓലി റോബിൻസൺ നാല് വിക്കറ്റും ജോഷ് ടങ് മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റും വീഴ്ത്തി.

തകർപ്പൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നേറി ഇംഗ്ലണ്ട് ആറാം സ്ഥാനത്തെത്തി. 62 പോയിന്‍റും 34.44 പോയിന്‍റ് ശതമാനവുമായാണ് ഇംഗ്ലണ്ട് ആറാം സ്ഥാനത്തെത്തിയത്. മറുഭാഗത്ത് എട്ട് മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റും 16.67 പോയിന്‍റ് ശതമാനവും മാത്രമുള്ള പാകിസ്ഥാൻ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

നിലവിൽ 96 പോയിന്‍റും 80.00 പോയിന്‍റ് ശതമാനവുമായി ഓസ്ട്രേലിയയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് തുടരുന്നു. 11 മത്സരങ്ങളിൽ നിന്ന് 5 ജയങ്ങളോടെ 51.52 പോയിന്‍റ് ശതമാനവുമുള്ള ഇന്ത്യ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നവംബറിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. നവംബർ 19-ന് വെല്ലിംഗ്ടണിലാണ് ആദ്യ മത്സരം നടക്കുക. നിലവിൽ 72.22 പോയിന്‍റ് ശതമാനത്തോടെ ന്യൂസിലൻഡ് പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു റണ്‍സ് പോലും വഴങ്ങാതെ 3 വിക്കറ്റ്, വനിതാ ടി20 വിക്കറ്റ് വേട്ടയില്‍ ലോക റെക്കോർഡ് സ്വന്തമാക്കി ദീപ്തി ശർമ
സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു; സെമി സാധ്യതകള്‍ സജീവമാക്കി ട്രിവാൻഡ്രം റോയൽസ്