ടെസ്റ്റ് പരമ്പരയില്‍ പേസര്‍മാര്‍ക്കും സഹായകരമാകുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ചര്‍ പറഞ്ഞു. ഇനി സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണെങ്കിലും അത് ഇന്ത്യയെ മാത്രം തുണക്കുന്നതായിരിക്കില്ല. കാരണം ഇംഗ്ലണ്ട് ടീമിലും നിലവാരമുള്ള സ്പിന്നര്‍മാരുണ്ട്-ആര്‍ച്ചര്‍ പറഞ്ഞു. 

ചെന്നൈ: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഇംഗ്ലണ്ടിനെ വട്ടംകറക്കാനാവില്ലെന്ന് ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണക്കുന്ന പിച്ചൊരുക്കി ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ നോക്കിയാല്‍ ഇംഗ്ലണ്ട് നിരയിലും മികച്ച സ്പിന്നര്‍മാരുണ്ടെന്നും ആര്‍ച്ചര്‍ പറഞ്ഞു.

ടെസ്റ്റ് പരമ്പരയില്‍ പേസര്‍മാര്‍ക്കും സഹായകരമാകുന്ന പിച്ചാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ചര്‍ പറഞ്ഞു. ഇനി സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണെങ്കിലും അത് ഇന്ത്യയെ മാത്രം തുണക്കുന്നതായിരിക്കില്ല. കാരണം ഇംഗ്ലണ്ട് ടീമിലും നിലവാരമുള്ള സ്പിന്നര്‍മാരുണ്ട്-ആര്‍ച്ചര്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ച ആര്‍ച്ചര്‍ ഇന്ത്യക്കെതിരെ പന്തെറിയാനെത്തും. ആര്‍ച്ചര്‍ക്ക് പുറമെ ബെന്‍ സ്റ്റോക്സ്, റോറി ബേണ്‍സ് എന്നിവര്‍ക്കും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു.