കിവീസിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; യുവതാരത്തിന് പരമ്പര നഷ്ടമാവും

Published : May 26, 2021, 09:38 PM IST
കിവീസിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; യുവതാരത്തിന് പരമ്പര നഷ്ടമാവും

Synopsis

അടുത്ത മൂന്ന് ആഴ്ച്ചകാലം താരത്തിന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) വ്യക്തമാക്കി.

ലണ്ടന്‍: ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് വിനയായത്. അടുത്ത മൂന്ന് ആഴ്ച്ചകാലം താരത്തിന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) വ്യക്തമാക്കി.

കൗണ്ടിയില്‍ മിഡില്‍സെക്‌സിനെതിരായ മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിലേക്ക് തിരിക്കുമ്പോഴാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. സറെയുടെ താരമായ താരത്തെ ഡോക്റ്റര്‍ പരിശോധിക്കുകയായിരുന്നു. ഇതുവരെ എട്ട് ടെസ്റ്റുകല്‍ കളിച്ചിട്ടുള്ള ഫോക്‌സ് സ്വന്തം നാട്ടില്‍ ആദ്യ ടെസ്റ്റ് കളിക്കാനുള്ള ഒരുക്കത്തിലാണ്. 

ഫോക്‌സിന്റെ പകരക്കാരനായി സാം ബില്ലിഗ്‌സിനെ ടീമിലേക്ക് ഇംഗ്ലീഷ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ടീമിലുള്ള ജയിംസ് ബ്രേസിയായിരിക്കും ഗ്ലൗസണിയുക. അതേസമയം ഹസീബ് ഹമീദിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചു. 2016ലാണ് താരം അവസാനം ഇംഗ്ലണ്ടിനായി കളിച്ചത്. 2021 കൗണ്ടി സീസണില്‍ 52.66 ശരാശരിയില്‍ 474 റണ്‍സാണ് നേടിയത്.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ