
കൊച്ചി: എന്‍റര്‍പ്രണേഴ്സ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണ്‍ തുടങ്ങുന്നു. രണ്ടാം സീസണ് മുന്നോടിയായി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നടൻ ഉണ്ണി മുകുന്ദൻ നയിക്കുന്ന ചലച്ചിത്ര താരങ്ങളുടെ ടീമായ കേരള സ്ട്രൈക്കേഴ്സും എന്‍റര്‍പ്രണേഴ്സ് ക്രിക്കറ്റ് ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരം നവംബർ 18ന് വൈകിട്ട് 6 മണിക്ക് തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും.കേരളത്തിലെ ബിസിനസ് സമൂഹവും ചലച്ചിത്ര ലോകവും ഒന്നായി ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങുന്ന സുവർണ്ണ നിമിഷത്തിന് തൃപ്പൂണിത്തുറ ഒരുക്കം പൂർത്തിയായി.
എന്‍റര്‍പ്രണേഴ്സ് ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിക്കുന്ന 14 ടീമുകൾ പങ്കെടുക്കും. ടീം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നടക്കുന്ന വമ്പൻ ഫ്രാഞ്ചൈസി ലേലം നവംബർ 30-ന് വൈകിട്ട് 6 മണിക്ക് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ നടക്കും.
രഞ്ജിനി ഹരിദാസ് ആണ് ലേലനടപടികളുടെ അവതാരകയാകുക. അതിഥികളായി നടൻ സിജു വിൽസൺ ഹൈബി ഈഡൻ എം പി, കെ എസ് ഐ ഡി സി ചെയർമാൻ സി.ബാലഗോപാൽ ഇൻഫ്ലുവൻസർമാർ, വ്യവസായമേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!