'ഇന്ത്യയുടെ ട്രംപ് കാര്‍ഡ്'; ലീഡ്‌സ് ടെസ്റ്റില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് ഫറൂഖ് എഞ്ചിനീയര്‍

By Web TeamFirst Published Aug 22, 2021, 4:07 PM IST
Highlights

ചേതേശ്വര്‍ പൂജാരയ്‌ക്കോ അജിങ്ക്യ രഹാനെയ്‌ക്കോ പകരം ഇന്ത്യയുടെ ട്രംപ് കാര്‍ഡിന് അവസരം നല്‍കണം എന്ന് ഫറൂഖ് എഞ്ചിനീയര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ 1-0ന് മുന്നിലാണെങ്കിലും ലീഡ്‌സിലെ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ടീം ലൈനപ്പില്‍ മാറ്റം വരുത്തണമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എഞ്ചിനീയര്‍. ലോര്‍ഡ്‌സിലെ രണ്ടാം ഇന്നിംഗ്‌സില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തെങ്കിലും ചേതേശ്വര്‍ പൂജാരയ്‌ക്കോ അജിങ്ക്യ രഹാനെയ്‌ക്കോ പകരം ടീം ഇന്ത്യയുടെ ട്രംപ് കാര്‍ഡിന് അവസരം നല്‍കണം എന്നാണ് ഫറൂഖ് എഞ്ചിനീയര്‍ പറയുന്നത്. 

'ആദ്യമായി പറയട്ടേ, ഞാന്‍ സൂര്യകുമാര്‍ യാദവിന്‍റെ വലിയ ആരാധകനാണ്. അദേഹമൊരു ക്ലാസ് താരമാണ്. രാഹനെയ്‌ക്കോ പൂജാരയ്‌ക്കോ പകരം ഞാന്‍ സൂര്യകുമാറിനെ പരിഗണിക്കും. ഇരുവരും ക്ലാസ് താരങ്ങളും മികച്ച താരങ്ങളുമാണെങ്കിലും സൂര്യകുമാര്‍ മാച്ച് വിന്നറാണ്. പരിക്കുമൂലം ശ്രേയസ് അയ്യര്‍ പുറത്തിരിക്കുന്ന സാഹചര്യത്തില്‍ സൂര്യകുമാര്‍ തീര്‍ച്ചയായും ടീമിലുണ്ടാവണം. വളരെ അക്രമണോത്സുകയുള്ള താരമാണ്, വേഗം സെഞ്ചുറിയോ 70-80 റണ്‍സോ കണ്ടെത്താനാകും. മികച്ചൊരു ബാറ്റ്സ്‌മാനാണ്, ഫീല്‍ഡറാണ്, മനുഷ്യനാണ് സൂര്യകുമാര്‍ യാദവ്' എന്നും ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു. 

'സൂര്യകുമാര്‍ ട്രംപ് കാര്‍ഡ്'

'വിജയ ടീമിനെ പൊളിക്കാന്‍ സാധാരണയായി ആരും മെനക്കെടാറില്ല. ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ പിച്ചാണ് ഹെഡിംഗ്‌ലെയിലേത്. ലോകത്തെ മികച്ച ബാറ്റിംഗ് പിച്ചുകളിലൊന്നാണത്. അതിനാല്‍ സൂര്യകുമാര്‍ ടീമിലെത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ടീമിലെ ട്രംപ് കാര്‍ഡാണ് അദേഹ'മെന്നും മുന്‍താരം കൂട്ടിച്ചേര്‍ത്തു. ലീഡ്‌സില്‍ ഓഗസ്റ്റ് 25നാണ് ഇംഗ്ലണ്ട്-ഇന്ത്യ മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. മൂന്ന് ഏകദിനങ്ങളില്‍ ഒരു ഫിഫ്റ്റി സഹിതം 124 റണ്‍സും നാല് ടി20കളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ സഹിതം 139 റണ്‍സും സ്വന്തമാക്കി. ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ഓപ്പണര്‍ പൃഥ്വി ഷായ്‌ക്കൊപ്പം ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ട് സൂര്യകുമാര്‍ യാദവ്. ഇംഗ്ലണ്ടിലെ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇരുവരും ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. 

മലയാളത്തോടുള്ള പ്രിയം വ്യക്തമാക്കി ധോണിയുടെ മകള്‍ സിവ ; ആശംസകളറിയിച്ച് സാക്ഷി ധോണി

അശാന്തിക്കിടയിലും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു

ബട്‌ലര്‍ രണ്ടാംഘട്ട ഐപിഎല്‍ മത്സരങ്ങള്‍ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!