വിമാനയാത്ര പുനരാരംഭിച്ചാല്‍ ടീം പാകിസ്ഥാനെതിരായ ഏകദിന പരന്പരയ്ക്കായി പുറപ്പെടുമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരി അറിയിച്ചു. 

കാബൂള്‍: രാജ്യം അശാന്തിയിലൂടെ കടന്നുപോവുകയാണെങ്കിലും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു. താലിബാന്‍ ഭരണകൂടം ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനരാരംഭിച്ചാല്‍ ടീം പാകിസ്ഥാനെതിരായ ഏകദിന പരന്പരയ്ക്കായി പുറപ്പെടുമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരി അറിയിച്ചു. 

എന്നാല്‍ വനിതാ ക്രിക്കറ്റ് ടീമിനെക്കുറിച്ച് ഹമീദ് ഷിന്‍വാരി ഒന്നും പ്രതികരിച്ചില്ല. ശ്രീലങ്കയിലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര നടക്കുക. യുഎഇയില്‍ നടത്താനിരുന്ന മത്സരങ്ങള്‍ ഐപിഎല്‍ ഒരുക്കം കാരണം ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. 

അഫ്ഗാന്‍ ക്രിക്കറ്റിലെ പ്രധാന താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും ഇംഗ്ലണ്ടില്‍ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ കളിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍.