Asianet News MalayalamAsianet News Malayalam

ബട്‌ലര്‍ രണ്ടാംഘട്ട ഐപിഎല്‍ മത്സരങ്ങള്‍ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്

ബട്‌ലറുടെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്നതിനാലാണ് താരം വിട്ടുനില്‍ക്കുന്നത്.  ഇംഗ്ലീഷ് താരത്തിന് പകരം ന്യൂസിലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തി.

Rajasthan Royals announced substitute of Jos Buttler
Author
Dubai - United Arab Emirates, First Published Aug 21, 2021, 10:29 PM IST

ദുബായ്: ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങതളില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ പിന്മാറി. ഈ സമയത്ത് ബട്‌ലറുടെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുന്നതിനാലാണ് താരം വിട്ടുനില്‍ക്കുന്നത്.  ഇംഗ്ലീഷ് താരത്തിന് പകരം ന്യൂസിലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തി.

മികച്ച ഫോമിലാണ് ഫിലിപ്‌സ്. അതുകൊണ്ടുതന്നെ ബ്ടലറുടെ അഭാവം ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. 25 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 506 റണ്‍സാണ് ഗ്ലെന്‍ ഫിലിപ്‌സിന്റെ സമ്പാദ്യം. അതേസമയം ബട്‌ലര്‍ രാജസ്ഥാനായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. ഏഴ് മത്സരങ്ങളില്‍  254 റണ്‍സാണ് താരം നേടിയത്. ഇതില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ സെഞ്ചുറിയും ഉള്‍പ്പെടും.

ബട്‌ലറെ കൂടാതെ ജോഫ്ര ആര്‍ച്ചറും നേരത്തെ പിന്മാറിയിരുന്നു. പരിക്കാണ് ആര്‍ച്ചര്‍ക്ക് വിനയായത്. ഇതിനിടെ ബെന്‍ സ്റ്റോക്‌സിനും പരിക്കിനെ തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ പിന്മാറേണ്ടി വന്നിരുന്നു. ലിയാം ലിവിംഗ്സ്റ്റണ്‍ ആവട്ടെ ബയോ ബബിളില്‍ നില്‍ക്കേണ്ട സാഹര്യം ഒഴിവാക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ പിന്മാറുകയും ചെയ്തു. 

ഡേവിഡ് മില്ലര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിലുള്ള മറ്റു വിദേശ താരങ്ങള്‍.

Follow Us:
Download App:
  • android
  • ios