
മുംബൈ: ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജു സാംസണിന്‍റെ(Sanju Samson) തിരിച്ചുവരവ് അർഹതയ്ക്കുള്ള അംഗീകാരം.രാഹുൽ ത്രിപാഠിയും സ്ഥിരതയാർന്ന പ്രകനടത്തിലൂടെയാണ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. ഈമാസം അവസാനം അയർലൻഡിനെതിരെ നടക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിലാണ് ഇരുവരേയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഐപിഎല്ലിൽ തകർത്തടിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരക്കുള്ള ടീമിൽ നിന്ന് സഞ്ജു സാംസണെ തഴഞ്ഞത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. ബാറ്റിംഗിലും കീപ്പിംഗിലും തിളങ്ങിയ സഞ്ജുവിന്‍റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ റോയൽസ് ഫൈനൽ വരെ എത്തിയത്. ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ഇനിയെന്ത് ചെയ്യണം എന്നായിരുന്നു ആരാധകരുടെ ചോദ്യം.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത്തിന്‍റെ പിന്‍ഗാമിയെ പ്രവചിച്ച് വസീം ജാഫര്‍
ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ കഴിയുന്ന മലയാളിതാരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻകോച്ച് രവി ശാസ്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ സെലക്ടർമാർ സഞ്ജുവിനെ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുന്നത്. സഞ്ജു ഈ സീസണിൽ 17 കളിയിൽ രണ്ട് അർധസെഞ്ച്വറിയോടെ 458 റൺസെടുത്തിരുന്നു.
ഇന്ത്യക്കായി സഞ്ജുവിന്‍റെ പ്രകടനം
ഇന്ത്യൻ ടീമിൽ സഞ്ജുവിന്‍റെ പ്രകടനം ഏങ്ങനെയെന്ന് നോക്കാം. 2015 ജൂലൈ 19ന് സിംബാംബ്‍വേയ്ക്കെതിരെ ഹരാരെയിലായിരുന്നു ഇന്ത്യൻ ടീമിൽ സഞ്ജുവിന്‍റെ അരങ്ങേറ്റം 13 ടി20 മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു ഇത്രയും കാലത്തിനിടക്ക് ഇന്ത്യക്കായി കളിച്ചത്. ഇതില്‍ 12 ഇന്നിംഗ്സിൽ ആകെ നേടിയത് 174 റൺസ്. 39 റൺസാണ് ഉയർന്ന സ്കോർ
സഞ്ജുവിനെപ്പോലെ രാഹുൽ ത്രിപാഠിയും ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ബാറ്ററാണ്. ഇക്കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് താരം 14 കളിയിൽ മൂന്ന് അർധസെഞ്ച്വറിയോടെ നേടിയത് 413 റൺസ്. ആകെ 76 കളിയിൽ പത്ത് അർധസെഞ്ച്വറിയോടെ 1798 റൺസും. മഹാരാഷ്ട്ര താരമായ രാഹുൽ ത്രിപാഠി 47 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഏഴ് സെഞ്ച്വറിയോടെ 2540 റൺസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 37.55 ശരാശരിയില്‍ 413 റണ്‍സ് ത്രിപാഠി അടിച്ചു കൂട്ടിയിരുന്നു. 158.24 പ്രഹരശേഷിയിലായിരുന്നു ത്രിപാഠിയുടെ റണ്‍വേട്ട. ഉയര്‍ന്ന സ്‌കോര്‍ ആകട്ടെ 76ഉം.