വീണ്ടും കൊവിഡ്, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡിന് തിരിച്ചടി

Published : Jun 16, 2022, 06:23 PM IST
വീണ്ടും കൊവിഡ്, ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡിന് തിരിച്ചടി

Synopsis

നേരത്തെ രണ്ടാം ടെസ്റ്റില്‍ കിവീസിനായി കളിച്ച ഓള്‍ റൗണ്ടര്‍ മൈക്കല്‍ ബ്രേസ്‌വെല്ലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം ഫിസിയോ വിജയ് വല്ലഭ, സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ ക്രിസ് ഡൊണാള്‍ഡ്സണ്‍ എന്നിവര്‍ക്കും ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്ത വ്യാഴാഴ്ച ലീഡ്സിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്.  

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റും തോറ്റ് ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ന്യൂസിലന്‍ഡിന് വീണ്ടും തിരിച്ചടി. മൂന്നാം ടെസ്റ്റില്‍ ആശ്വാസ ജയം തേടിയിറങ്ങുന്ന കിവീസ് ടീമിലെ നിര്‍ണായക താരമായ ഡെവോണ്‍ കൊണ്‍വോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അഞ്ച് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാലെ കോണ്‍വെക്ക് മൂന്നാം ടെസ്റ്റില്‍ കളിക്കാനാവു.

നേരത്തെ രണ്ടാം ടെസ്റ്റില്‍ കിവീസിനായി കളിച്ച ഓള്‍ റൗണ്ടര്‍ മൈക്കല്‍ ബ്രേസ്‌വെല്ലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം ഫിസിയോ വിജയ് വല്ലഭ, സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ ക്രിസ് ഡൊണാള്‍ഡ്സണ്‍ എന്നിവര്‍ക്കും ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്ത വ്യാഴാഴ്ച ലീഡ്സിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്.

അയലന്‍ഡിനെതിരെ ടി20 പരമ്പരക്കുള്ള ടീമിലില്ല; നിരാശ രണ്ട് വാക്കില്‍ പ്രകടമാക്കി രാഹുല്‍ തെവാട്ടിയ

കൊവിഡ് സ്ഥിരീകരിച്ച കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും കൊവിഡ് മുക്തരായി ചൊവ്വാഴ്ചയോടെ ഹെഡിംഗ്‌ലിയില്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും കിവീസ് ടീം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടീമിലെ മറ്റ് താരങ്ങള്‍ക്ക് ഇന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. കൊണ്‍വേക്ക് പകരക്കാരനായി ആരെയും ടീമിലെടുത്തിട്ടില്ല.

രഞ്ജിയില്‍ സെഞ്ചുറിക്കുശേഷം ബാറ്റിനൊപ്പം കത്തുയര്‍ത്തി മനോജ് തിവാരിയുടെ ആഘോഷം

നോട്ടിങ്ഹാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ അവസാന ദിവസം വരെ വിജയപ്രതീക്ഷയിലായിരുന്ന ന്യൂസിലന്‍ഡ് ജോണി ബെയര്‍സ്റ്റോയുടെ അപ്രതീക്ഷിത ഇന്നിംഗ്സിന് മുന്നിലാണ് അടിയറവ് പറഞ്ഞത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് കൊവിഡ് ബാധിച്ചതിനാല്‍ ടോം ലാഥമാണ് രണ്ടാം ടെസ്റ്റില്‍ കിവീസിനെ നയിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാംഖഡെയിൽ റൂഥർഫോർഡ് ഷോ, വെസ്റ്റ് ഇൻഡീസിന് മുന്നില്‍ അടിതെറ്റി വീണ് ഇംഗ്ലണ്ട്, 30 റണ്‍സിന്‍റെ ആധികാരിക ജയം
ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക