പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ അക്തര്‍ വരുന്നു, ക്രിക്കറ്റ്‌ ബോര്‍ഡില്‍ നിര്‍ണായക റോള്‍ ലഭിച്ചേക്കും, കൂടിക്കാഴ്‌ചകള്‍ പൂര്‍ത്തിയായി

Published : Sep 29, 2026, 05:19 PM IST
Shoaib Akhtar

Synopsis

പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ നിര്‍ണായക സ്ഥാനത്തേക്ക്‌ മുന്‍ പേസര്‍ ശുഐബ്‌ അക്തര്‍ എത്തിയേക്കുമെന്ന്‌ സൂചന. പി സി ബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വിയുമായി കഴിഞ്ഞാഴ്‌ചയില്‍ രണ്ട്‌ കൂടിക്കാഴ്‌ചകള്‍ അക്തര്‍ നടത്തിയിരുന്നു.

ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ നിര്‍ണായക സ്ഥാനത്തേക്ക്‌ മുന്‍ പേസര്‍ ശുഐബ്‌ അക്തര്‍ എത്തിയേക്കുമെന്ന്‌ സൂചന. പി സി ബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വിയുമായി കഴിഞ്ഞാഴ്‌ചയില്‍ രണ്ട്‌ കൂടിക്കാഴ്‌ചകള്‍ അക്തര്‍ നടത്തിയിരുന്നു. ഇത്‌ പൂര്‍ണമായും പാക്‌ ക്രിക്കറ്റുമായി ബന്ധപ്പെട്ടതായിരുന്നുവെന്നാണ്‌ പി സി ബിയിലെ ഉന്നതര്‍ വ്യക്തമാക്കുന്നത്‌.

ഇംഗ്ലണ്ട്‌ പര്യടനത്തിലെ പാക്കിസ്ഥാന്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന്‌, ക്രിക്കറ്റ്‌ ഭരണ സമിതിയിലും സെലക്ഷന്‍ സമിതിയിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ബോര്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായിട്ടാണ്‌ ഇസ്ലാമാബാദില്‍ മൊഹ്‌സിന്‍ നഖ്‌ വിയുമായി അക്തര്‍ വിശദമായ കൂടിക്കാഴ്‌ച നടത്തിയതെന്ന്‌ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു.

പാക്‌ ടീമിന്റെ ചീഫ്‌ സെലക്ടര്‍ സ്ഥാനത്തേക്ക്‌ മുന്‍പ്‌ അക്തറിനെ പരിഗണിച്ചിരുന്നെങ്കിലും, പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ കടുത്ത വിമര്‍ശകനായ അക്തര്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാനുമായി അക്തര്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്‌. പാക്‌ ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്താന്‍ അക്തര്‍ മുന്നോട്ട്‌ വെക്കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ പി സി ബി ചെയര്‍മാന്‍ സമയം കണ്ടെത്തുന്നുവെന്നത്‌ വലിയ സൂചനയാണ്‌. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ കനത്ത തോല്‍വിക്ക്‌ പിന്നാലെ പാക്കിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും മുന്‍ ക്യാപ്‌റ്റ്‌# മിസ്‌ബാ ഉല്‍ ഹഖ്‌ രാജിവെച്ചിരുന്നു. നിലവിലെ ചീഫ്‌ സെലക്ടര്‍ അക്വുബ്‌ ജാവേദിനെ മാറ്റാനും പി സി ബി ഒരുങ്ങുകയാണെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യ നാളെ ഇറങ്ങും, ടീമിൽ മാറ്റം ഉറപ്പ്, സാധ്യതാ ഇലവൻ അറിയാം
അത്ര അഗ്രസീവല്ല, ക്ഷമയാണ് കൂടുതല്‍! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ?