- Home
- Sports
- IPL
- ഐപിഎല്‍ 2021: ഹൈദരാബാദിനെതിരെ തുഴഞ്ഞ് തുഴഞ്ഞ് ദേവ്ദത്ത് പടിക്കല്‍; മലയാളി താരത്തിന് പരിഹാസം
ഐപിഎല്‍ 2021: ഹൈദരാബാദിനെതിരെ തുഴഞ്ഞ് തുഴഞ്ഞ് ദേവ്ദത്ത് പടിക്കല്‍; മലയാളി താരത്തിന് പരിഹാസം
ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്വാളിഫയര്‍ സാധ്യതകള്‍ തുലാസിലായി. അവസാന പന്തുവരെ നീണ്ടുനിന്ന ആവേശപ്പോരില്‍ നാല് റണ്‍സിനായിരുന്നു ഹൈദരബാദിന്റെ ജയം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ എട്ട് റണ്‍സ് മാത്രമാണ് ക്രീസിലുണ്ടായിരുന്നു എബി ഡിവില്ലിയേഴ്‌സിനും ജോര്‍ജ് ഗാര്‍ട്ടനും നേടാന്‍ സാധിച്ചത്.

ഭുവനേശ്വറിന്‍റെ നാലാം പന്ത് ഡിവില്ലിയേഴ്‌സ് സിക്‌സടിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. 13 പന്തില്‍ 19 റണ്‍സുമായി ഡിവില്ലിയേഴ്സ് പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്.
44 റണ്‍സ് നേടിയ ജേസണ്‍ ങറോയിയാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 31 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ ആര്‍സിബിക്ക് 20 ഓവറില്‍ 137 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഹോള്‍ഡറും ഭുവിനയും ഹൈദരാബാദിനായി തിളങ്ങി.
25 പന്തില്‍ 40 റണ്‍സ് നേടി ഗ്ലെന്‍ മാക്‌സ്‌വെല്‍ പൊരുതിയെങ്കിലും നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തില്‍ വന്നു.
മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. സ്ട്രൈക്ക് റേറ്റ് 78.85 ആയിരുന്നു.
എന്നാല്‍ ആര്‍സിബിയുടെ തോല്‍വിക്ക് പ്രധാനകാരണമായതും ദേവ്ദത്തിന്റെ ഇന്നിംഗ്‌സ് തന്നെ. താരത്തിന്‍റെ പതുക്കെയുള്ള ഇന്നിംഗ്സ് ആര്‍സിബിയെ സമ്മര്‍ദ്ദത്തിലാക്കി.
52 പന്തിലാണ് താരം 41 റണ്‍സ് നേടയിത്. നാല് ബൗണ്ടറികള്‍ മാത്രം ഉള്‍പ്പെടുന്നതായിരുന്നു ഓപ്പണറുടെ ഇന്നിംഗ്‌സ്.
അനാവശ്യ റണ്‍സിന് ശ്രമിച്ച് മികച്ച ഫോമിലുള്ള മാക്‌സിയെ റണ്ണൗട്ടാക്കുന്നതിലും ദേവ്ദത്തിന് പങ്കുണ്ടായിരുന്നു.
<p>Devdutt Padikkal</p>
ദേവ്ദത്ത് കൂടുതല്‍ പന്തുകളെടുത്ത് കളിച്ചപ്പോള്‍ പിന്നീടെത്തിയ മാക്‌സിക്കും ഡിവില്ലിയേഴ്‌സിനും കാര്യങ്ങള്‍ ബുദ്ധിമുട്ടായി.
<p>Devdutt Padikkal</p>
ഇതോടെ ആര്‍സിബി തോല്‍വി ഇരന്നുവാങ്ങുകയായിരുന്നു. മത്സരശേഷം ദേവ്ദത്തിനെതിരെ കടുത്ത പരിഹാസമാണ് ഉയര്‍ന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!