'കോലിയല്ല, ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ പേടിക്കേണ്ടത് മറ്റൊരാളെ'; പേര് വ്യക്തമാക്കി മുന്‍ പാക് താരം

By Web TeamFirst Published Sep 30, 2021, 1:26 PM IST
Highlights

നിലവില്‍ ഐസിസി (ICC) ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. 2019 ജൂണ്‍ 16ന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. 

ലാഹോര്‍: ടി20 ലോകകപ്പ് (T20 World Cup) ആരംഭിക്കാന്‍ ഇനി ഒരുമാസം തികച്ചില്ല. ഒക്ടോബര്‍ 24നാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരം നടക്കുന്നത്. ഇന്ത്യ, പാകിസ്ഥാനെ (India vs Pakistan) നേരിടും. നിലവില്‍ ഐസിസി (ICC) ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. 2019 ജൂണ്‍ 16ന് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. 

ഐപിഎല്‍ 2021: സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി കുമാര്‍ സംഗക്കാര

ഇരു രാജ്യത്തിന്റേയും ആരാധകരും ക്രിക്കറ്റ് ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മത്സരത്തിന്. ഇതിനിടെ മുന്‍ പാകിസ്ഥാന്‍ താരം മുദാസ്സര്‍ നാസര്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇന്ത്യ പാകിസ്ഥാനേക്കാള്‍ ശക്തമായ ടീമാണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പറയുന്നതിങ്ങനെ.. ''ടീമുകളുടെ ശക്തി നോക്കൂ. കാര്യം വ്യക്തമാണ്, ഇന്ത്യ പാകിസ്ഥാനേക്കാള്‍ ഒരുപടി മുന്നിലാണ്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി ഫലമെടുക്കൂ. പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായി. ടൂര്‍ണമെന്റില്‍ പ്രാഥമിക റൗണ്ടില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണവയും പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിക്കും.'' നാസര്‍ ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു.

ഐപിഎല്‍ 2021: 'തുടക്കം നന്നായി, പക്ഷേ...'; ആര്‍സിബിക്കെതിരെ രാജസ്ഥാന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കി സഞ്ജു

ലോകകപ്പുകളില്‍ ഇന്ത്യക്ക് പാകിസ്ഥാനെതിരെ ആധിപത്യമുണ്ട്. ഏകദിന ലോകകപ്പുകളില്‍ ഏഴ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴിനും ഇന്ത്യക്കായിരുന്നു ജയം. ടി20 ലോകകപ്പുകില്‍ 5-0 മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാരെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ''ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കടുത്ത ഭീഷണി ഉയര്‍ത്തും. എന്നാല്‍ വിരാട് കോലിയേക്കാള്‍ (Virat Kohli) സൂക്ഷിക്കേണ്ട താരം മറ്റൊരാളാണ്. ടി20 ക്രിക്കറ്റില്‍ കാമിയോ റോള്‍ കളിക്കുന്ന ബാറ്റ്‌സ്മാനും പെട്ടന്ന് രണ്ടോ മൂന്നോ വിക്കറ്റുകളെടുക്കുന്ന ബൗളറും മത്സരഫലത്തെ സ്വാധീനിക്കും. 

ഐപിഎല്‍ 2021: ഡേവിഡ് വാര്‍ണര്‍ പുറത്തേക്ക്; അടിമുടി മാറ്റത്തിനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അടുത്തിടെ ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നോക്കൂ. പരമ്പരയില്‍ അതിശയിപ്പിക്കുന്ന പ്രകടനമൊന്നും ഇന്ത്യന്‍ താരങ്ങള്‍ നടത്തിയിട്ടില്ല. കോലി പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി നേടിയിട്ട് രണ്ട് വര്‍ഷമാകുന്നു. തുടര്‍ച്ചയായി സെഞ്ചുറി നേടിയിരുന്ന താരമാണ് കോലി. എന്നാലിപ്പോള്‍ അതിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ കോലിയേക്കാള്‍ ഭയക്കേണ്ടത് രോഹിത് ശര്‍മയെയാണ് (Rohit Sharma).'' നാസര്‍ വ്യക്തമാക്കി.

ഐപിഎല്‍ 2021: പ്ലേഓഫ് ഉറപ്പാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ജയം തുടരാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2019 ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. രോഹിത് 140 റണ്‍സ് നേടിയ മത്സരമായിരുന്നത്.

click me!