അശ്വിനോട് മോര്‍ഗന്‍ ചൂടായതില്‍ ഒരു തെറ്റുമില്ലെന്ന് വോണ്‍

Published : Sep 29, 2021, 06:41 PM IST
അശ്വിനോട് മോര്‍ഗന്‍ ചൂടായതില്‍ ഒരു തെറ്റുമില്ലെന്ന് വോണ്‍

Synopsis

ടിം സൗത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ അശ്വിന്‍ ഷോട്ട് കളിച്ചതിന് പിന്നാലെ സൗത്തി അശ്വിനോട് എന്തോ പറഞ്ഞു. ഇതിന് അശ്വിന്‍ മറുപടി നല്‍കുമ്പോഴാണ് ഓയിന്‍ മോര്‍ഗനും ദേഷ്യപ്പെട്ട് രംഗത്തെത്തിയത്. പിന്നീട് കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് അശ്വിനെ വാക്പോരില്‍ നിന്ന് പിന്തിരിപ്പിച്ചത്.

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (Kolkata Knight Riders) ഡല്‍ഹി ക്യാപിറ്റല്‍സും(Delhi Capitals) തമ്മിലുള്ള  പോരാട്ടത്തിനിടെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനുമായി (Eoin Morgan) ഡല്‍ഹി താരം ആര്‍ അശ്വിന്‍(R.Ashwin) വാക് പോരിലേര്‍പ്പട്ടതില്‍ മോര്‍ഗനെ ന്യായീകരിച്ച് മുന്‍ ഓസീസ് താരം ഷെയ്ന് വോണ്‍(Shane Warne).

ഡല്‍ഹി ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്ത ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ക്രിസിലെത്തിയതിന് പിന്നാലെ ഔട്ട് ഫീല്‍ഡില്‍ നിന്നുള്ള  ത്രോ ചെയ്ത പന്ത് റിഷഭ് പന്തിന്‍റെ ബാറ്റില്‍ തട്ടി ദിശമാറി. ഈ സമയം രണ്ടാം റണ്ണിനായി ഓടാനുള്ള അശ്വിന്റെ ശ്രമമാണ് മോര്‍ഗനെ ചൊടിപ്പിച്ചത്.

Also Read: ഇതിഹാസത്തിന് സ‍ഞ്ജുവിനെ വലിയ വിശ്വാസം, റണ്‍സടിച്ചുകൂട്ടുമ്പോള്‍ സന്തോഷം അദ്ദേഹത്തിന്: മുന്‍താരം

ടിം സൗത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ അശ്വിന്‍ ഷോട്ട് കളിച്ചതിന് പിന്നാലെ സൗത്തി അശ്വിനോട് എന്തോ പറഞ്ഞു. ഇതിന് അശ്വിന്‍ മറുപടി നല്‍കുമ്പോഴാണ് ഓയിന്‍ മോര്‍ഗനും ദേഷ്യപ്പെട്ട് രംഗത്തെത്തിയത്. പിന്നീട് കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഇടപെട്ടാണ് അശ്വിനെ വാക്പോരില്‍ നിന്ന് പിന്തിരിപ്പിച്ചത്.

എന്നാല്‍ അശ്വിനോട് ചൂടാ മോര്‍ഗന്‍റെ നടപടിയെ കുറ്റം പറയാനാവില്ലെന്ന് മുന്‍ ഓസീസ് താരം ഷെയ്ന‍ വോണ്‍ പറഞ്ഞു. അശ്വിന്‍ ഇതാദ്യമായല്ല വിവാദങ്ങളുണ്ടാക്കുന്നതെന്നും 2019ല്‍ മങ്കാദിംഗിലൂടെ ബട്‌ലറെ പുറത്താക്കിയ വിവാദ പുരുഷനായ അശ്വിന്‍ ഇത്തവണ ചെയ്തത് നാണംകെട്ട പണിയാണെന്നും അത്തരമൊരു സാഹചര്യമേ ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും വോണ്‍ പറഞ്ഞു.

Also Read: 'യുഎഇയിലെ ടി20 ലോകകപ്പില്‍ തന്നെ അവനെ ക്യാപ്റ്റനാക്കണം'; വാദമുന്നയിച്ച് സുനില്‍ ഗവാസ്‌കര്‍

എന്തുകൊണ്ടാണ് അശ്വിന്‍ ഇങ്ങനെ വീണ്ടും വീണ്ടും വിവാദ നായകനാവുന്നതെന്നും വോണ്‍ ചോദിച്ചു. ഇന്നലത്തെ സംഭവത്തില്‍ അശ്വിനോട് ദേഷ്യപ്പെടാന്‍ മോര്‍ഗന് എല്ലാ അവകാശവുമുണ്ടെന്നും വോണ്‍ പറഞ്ഞു. മത്സരത്തില്‍ കൊ‍ക്കത്ത ഇന്നിംഗ്സിനിടെ മോര്‍ഗന്‍റെ വിക്കറ്റെടുത്തത് അശ്വിനായിരുന്നു. വിക്കറ്റെടുത്തശേഷം അശ്വിന്‍ നടത്തിയ ആഘോഷപ്രകടനവും വ്യത്യസ്തമായിരുന്നു.

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍