'റിഷഭ് പന്തിനേക്കാള്‍ കേമനാണ് സഞ്ജു'; ഇനിയെങ്കിലും ടീമിലെടുക്കുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം

By Web TeamFirst Published Sep 8, 2022, 8:44 PM IST
Highlights

ഇതോടെ സോഷ്യല്‍ മീഡിയയിലും പന്തിനെതിരെ കടുത്ത അഭിപ്രായങ്ങളുണ്ടായി. പന്തിന് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയയും ഇതേ അഭിപ്രായം ശരിവെക്കുകയാണ്.

കറാച്ചി: ഏഷ്യാ കപ്പില്‍ അവസരം കിട്ടിയപ്പോഴെല്ലാം മോശം പ്രകടനമാണ് റിഷഭ് പന്ത് കാഴ്ച്ചവച്ചത്. ബാറ്റിംഗില്‍ മാത്രമല്ല, സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനതെിരായ മത്സരത്തില്‍ വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തില്‍ താരം വിമര്‍ശിക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ 13 റണ്‍സെടുത്ത് പുറത്തായ താരം പാകിസ്ഥാനെതിരെ 14 റണ്‍സാണ് നേടിയത്. ഉത്തരാവാദിത്തം ഏറ്റെടുക്കേണ്ട സമയത്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു താരം. ഷദാബ് ഖാനെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചാണ് പന്ത് പുറത്താവുന്നത്. പുറത്തായ രീതിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍, പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം എന്നിവര്‍ രംഗത്തെത്തി.

ഇതോടെ സോഷ്യല്‍ മീഡിയയിലും പന്തിനെതിരെ കടുത്ത അഭിപ്രായങ്ങളുണ്ടായി. പന്തിന് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയയും ഇതേ അഭിപ്രായം ശരിവെക്കുകയാണ്. പന്തിനെക്കാള്‍ മികച്ച സഞ്ജു സാംസണാണെന്നാണ് കനേരിയ പറയുന്നത്. അദ്ദേഹം യൂട്യൂബ് ചാനലില്‍ പറയുന്നതിങ്ങനെ.. ''ടെസ്റ്റിലും ഏകദിനത്തിലും മികച്ച താരമാണ് പന്ത്. അതിലൊരു സംശയവുമില്ല. എന്നാല്‍ ടി20 ക്രിക്കറ്റിലേക്ക് വരുമ്പോള്‍ സഞ്ജുവാണ് മികച്ചവന്‍. അവനെ ടീമില്‍ തിരിച്ചെത്തിക്കണം. പന്തിന് ലഭിച്ച അവസരങ്ങള്‍ അത്രയും സഞ്ജുവിന് ലഭിച്ചിട്ടില്ല. 

മൊത്തത്തില്‍ ചിരിമേളം! വില്യംസണും കോണ്‍വെയും പിച്ചിന് നടുവില്‍; എന്നിട്ടും റണ്ണൗട്ടാക്കാനായില്ല- വീഡിയോ കാണാം

കഴിവ് തെളിയിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കണം. ടി20യില്‍ ഇന്ത്യയുടെ നിര്‍ണായക താരമാകാന്‍ സഞ്ജുവിന് കഴിയും. ഒരു ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇന്ത്യ ഭാവിയിലേക്കുള്ള ടീമിനെ സജ്ജമാക്കണം.'' കനേരിയ ചോദിച്ചു. ദിനേശ് കാര്‍ത്തിക്കിന് എത്രനാള്‍ തുടരാനാകുമെന്നും കനേരിയ ചോദിച്ചു. 

57 ടി20 മത്സരങ്ങളില്‍ നിന്ന് 23.4 ആണ് 24 കാരനായ താരത്തിന്റെ ബാറ്റിംഗ് ശരാശരി. മാത്രമല്ല, അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 126.4 മാത്രമാണ്. മാത്രമല്ല വിക്കറ്റിനിടയിലെ ഓട്ടത്തിലും താരം പരാജയമായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ പന്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഹോങ്കോങ്ങിനെതിരെ തിരിച്ചെത്തിയെങ്കിലും പന്തിന് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിരുന്നില്ല. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരെ പരാജയമാവുകയും ചെയ്തു.

ചിരിപ്പിച്ച് കൊല്ലും, ഇങ്ങനെയൊന്നും പുറത്താവരുത്! ആഡം സാംപയുടെ ഫുള്‍ടോസില്‍ മടങ്ങി വില്യംസണ്‍- വൈറല്‍ വീഡിയോ

click me!