ചാഹല്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ യോഗ്യനല്ല! ഹര്‍ഭജന്‍ സിംഗിന് മുന്‍ പാക് താരത്തിന്റെ മറുപടി

Published : Aug 26, 2023, 10:24 PM IST
ചാഹല്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ യോഗ്യനല്ല! ഹര്‍ഭജന്‍ സിംഗിന് മുന്‍ പാക് താരത്തിന്റെ മറുപടി

Synopsis

കുല്‍ദീപിനെ കൂടാതെ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനമാണ് കുല്‍ദീപിന് ടീമിലെത്താനുള്ള വഴി തെളിയിച്ചത്.

കറാച്ചി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങളിലൊന്ന് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലായിരുന്നു. പകരം കുല്‍ദീപ് യാദവാണ് ടീമിലെത്തിത്. കുല്‍ദീപിനെ കൂടാതെ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനമാണ് കുല്‍ദീപിന് ടീമിലെത്താനുള്ള വഴി തെളിയിച്ചത്. ചാഹലിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന് നിലപാടായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്.

അദ്ദേഹം അക്കാര്യം തുറന്നുപറയുകയും ചെയ്തു. ഹര്‍ഭജന്‍ പറഞ്ഞതിങ്ങനെയായിരുന്നു... ''ടീമില്‍ ഒരു കുറവായി തോന്നുന്നത് ചാഹലിന്റെ അഭാവമാണ്. പന്ത് തിരിച്ചുവിടാന്‍ കഴിവുള്ള തകര്‍പ്പന്‍ ലെഗ് സ്പിന്നര്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇതിലും മികച്ച ഒരു ലെഗ് സ്പിന്നര്‍ ഇന്ത്യക്ക് ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ അവസാനത്തെ കുറച്ച് മത്സരങ്ങള്‍ മികച്ചതായിരുന്നില്ല. എന്നാല്‍ ചാഹല്‍ ഒരു മോശം ബൗളറല്ല. അദ്ദേഹത്തിന് വാതിലുകള്‍ അടഞ്ഞിട്ടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ടൂര്‍ണമെന്റ് ഇന്ത്യയിലായതിനാല്‍ അദ്ദേഹത്തെ ലോകകപ്പിലേക്ക് പരിഗണിക്കേണ്ടത് പ്രധാനമാണ്. ചാഹല്‍ ഒരു തെളിയിക്കപ്പെട്ട മാച്ച് വിന്നറാണ്.'' ഹര്‍ഭജന്‍ പറഞ്ഞു.

എന്നാല്‍ ഇതിന് വിപരീത അഭിപ്രായമാണ് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയക്ക്. നിലവില്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് കനേരിയ പറയുന്നത്. കനേരിയയുടെ വാക്കുകള്‍.. ''ചാഹല്‍ ഇപ്പോള്‍ ഇന്ത്യക്കേ വേണ്ടി കളിക്കാന്‍ യോഗ്യനല്ല. സ്ഥിരത പുലര്‍ത്താന്‍ ചാഹിന് സാധിക്കുന്നില്ല. കുല്‍ദീപ് യാദവാകട്ടെ പതിവായി വിക്കറ്റുകള്‍ വീഴ്ത്തുകയും മധ്യ ഓവറുകളില്‍ ഫലപ്രദമായി പന്തെറിയാനും സാധിക്കുന്നു. സെലക്ടര്‍മാരുടേത് ശരിയായ തീരുമാനമായിരുന്നു.' കനേരിയ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഗംഭീര തിരിച്ചുവരവ്! ആഴ്‌സനലിന് സമനില

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്