
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണേയും ഉള്‍പ്പെടുത്തിരുന്നു. ഏകദിന പരമ്പരയുള്ള ടീമിലാണ് സഞ്ജു ഉള്‍പ്പെട്ടത്. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു ടീമിലുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് പരിക്കേറ്റപ്പോഴാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാര്‍ നിര്‍ബന്ധിതരായത്. തിളങ്ങിയാല്‍ ഏഷ്യാ കപ്പിലേക്കും അതുവഴി ലോകകപ്പിലേക്കും സഞ്ജുവിനെ പരിഗണിക്കും. എന്നാലിപ്പോള്‍ സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്റ്ററുമായിരുന്നു സബാ കരീം
മലയാളി താരത്തിന് സ്ഥിരയില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം. സബാ കരീമിന്റെ വാക്കുകള്‍... ''പരിക്കിനെ തുടര്‍ന്ന് താരങ്ങളെ ലഭ്യമല്ലെങ്കില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുക തന്നെ വേണം. അവന് സ്ഥിരമായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയണം. അതിലൂടെ മറ്റുതാരങ്ങളെ വെല്ലുവിളിക്കാനും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിന് സാധിക്കണം. നിര്‍ഭാഗ്യവശാല്‍ അതിന് കഴിയുന്നില്ല. ഐപിഎല്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. ഇടയ്ക്കിടെ മാത്രമാണ് സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തത്.
സ്ഥിരമായി നല്ല പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവണം. തിലക് വര്‍മയ്ക്കും യഷസ്വി ജയ്‌സ്വാളിനും അതിന് സാധിച്ചിരുന്നു. അത്തരമൊരു പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. സഞ്ജുവില്‍ എനിക്ക് ഏറെ പ്രതീക്ഷയുണ്ട്. എന്നാല്‍ സ്ഥിരതയെന്നുള്ളത് സഞ്ജുവില്‍ കാണുന്നില്ല. അതുകൊണ്ടുതന്നെയാണ് അവന്‍ ഇന്ത്യന്‍ ടീമിലെത്താത്തതെന്ന് ഞാന്‍ കരുതുന്നു.'' സബാ കരീം പറഞ്ഞു.
സഞ്ജുവിനെ ടെസ്റ്റിലും ഉള്‍പ്പെടുത്താമായിരുന്നുവെന്ന് അടുത്തിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കറും അഭിപ്രായപ്പെട്ടിരുന്നു. ''സഞ്ജു ഏകദിന ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. കാരണം, സഞ്ജു വലിയ പ്രതിഭയുള്ള താരമാണ്. അവനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്താമായിരുന്നു. അതിനുള്ള അവസരമാണ് നഷ്ടമായത്. അതുപോലെ, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികവ് കാട്ടിയ യശസ്വി ജയ്സ്വാള്‍ ഏകദിന ടീമിലില്ലെന്നതും നിരാശയാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!