
ദില്ലി: ഡൽഹി പ്രീമിയർ ലീഗിൽ വിചിത്ര റണ്ണൗട്ടിൽ ത്രില്ലർ സൂപ്പർ ഓവർ പോരാട്ടം. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ന്യൂ ഡൽഹി ടൈഗേഴ്സും ഔട്ടർ ഡൽഹി വാരിയേഴ്സും തമ്മിൽ നടന്ന ത്രില്ലർ പോരാട്ടത്തിലാണ് കാണികളെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ച വിചിത്ര റണ്ണൗട്ടും തുടര്‍ന്ന് സൂപ്പര്‍ ഓവറും നടന്നത്. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ജയിക്കാൻ അവസാന പന്തിൽ ഔട്ടർ ഡൽഹിക്ക് ഒരു റൺ മാത്രമാണ് വേണ്ടിയിരുന്നത്. പ്രഥം സലൂജ മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് വിജയറണ്ണിനായി ഓടി. പന്ത് തടയാൻ മുന്നോട്ട് ഓടിയെത്തിയ ന്യൂ ഡൽഹി ടൈഗേഴ്സ് ക്യാപ്റ്റൻ ഹിമ്മത് സിംഗിന് പന്ത് കയ്യിലൊതുക്കാൻ സാധിച്ചില്ല.
മിസ്ഫീൽഡ് ചെയ്ത് റണ്ണൗട്ട് നഷ്ടമാക്കിയതിന്‍റെ കലിപ്പിൽ ഹിമ്മത് ദേഷ്യത്തോടെ കാൽ കൊണ്ട് പന്ത് തട്ടിയകറ്റി. എന്നാൽ ഹിമ്മത് കാലു കൊണ്ട് തട്ടിത്തെറിപ്പിച്ച പന്ത് നേരെ കൊണ്ടക് നോണ്‍ സട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപിമ്പിലായിരുന്നു. ഈ സമയം ബാറ്റർ ക്രീസിന് വെളിയിലായതിനാൽ അമ്പയർ ഔട്ട് അനുവദിച്ചു. താൻ ദേഷ്യത്തിൽ ചെയ്ത കാര്യം വിചിത്രമായ റണ്ണൗട്ടായി മാറിയത് കണ്ട് ഹിമ്മത് സിംഗ് തന്നെ അമ്പരന്നുപോയി. ഈ വിക്കറ്റോടെ ഇരുടീമുകളുടെയും സ്കോർ സമനിലയിലാവുകയും (155/9) മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയും ചെയ്തു.
Love how the commentator went from yeh kya kar diya to yeh kya ho gaya real quick 😭 https://t.co/LxHMwybAZf
— Mr Snowflake (@numbIITian) August 4, 2026
നേരത്തെ ബാറ്റിംഗിൽ 25 പന്തിൽ 61 റൺസ് അടിച്ച് ന്യൂ ഡൽഹിയെ 156 റൺസിലെത്തിച്ചതും ഹിമ്മത് സിംഗായിരുന്നു. എന്നാൽ അത്ഭുത റണ്ണൗട്ടിലൂടെ കിട്ടിയ ജീവൻ സൂപ്പർ ഓവറിൽ മുതലാക്കാൻ ന്യൂ ഡൽഹിക്ക് സാധിച്ചില്ല. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഔട്ടർ ഡൽഹി, മോനു ശുക്ലയുടെ മൂന്ന് സിക്സറുകളുടെ കരുത്തിൽ 20 റൺസെടുത്തു. 21 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂ ഡൽഹിക്ക് 6 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളും നഷ്ടമായി. മത്സരം തോറ്റെങ്കിലും ഹിമ്മത് സിംഗിന്‍റെ ഈ 'അപൂര്‍വ റണ്ണൗട്ട്' വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!