
ദുബായ്: ഏഷ്യാ കപ്പില്‍ രണ്ട് മത്സങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടയില്‍ വിരാട് കോലിയാണ് മുന്നില്‍. 94 റണ്‍സാണ് കോലി നേടിയത്. ഹോങ്കോങ്ങിനെതിരെ രണ്ടാം മത്സരത്തില്‍ 44 പന്തില്‍ പുറത്താവാതെ 59 റണ്‍സ് കോലി നേടിയത്. 190 ദിവങ്ങള്‍ക്ക് ശേഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു അര്‍ധ സെഞ്ചുറി നേടുന്നത്. പാകിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ 35 റണ്‍സാണ് കോലി നേടിയത്. ഇതോടെ താരം തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തിയെന്ന് പറയുന്നവരുണ്ട്.
എന്നാല്‍ അക്കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും. കോലിയുടെ ഫോമിന്റെ കാര്യത്തില്‍ പൂര്‍ണ തൃപ്തിയായിട്ടില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഹോങ്കോങ്ങിനെതിരായ പ്രകടനം കൊണ്ട് കോലി ഫോമിലേക്ക് തിരിച്ചെത്തിയോ എന്ന് പറയാന്‍ കഴിയില്ല. ഹോങ്കോങ്ങിന്റെ ദുര്‍ബലരായ ബൗളര്‍മാര്‍ക്കെതിരായ പ്രകടനത്തെ വിലയിരുത്തുന്നതില്‍ കാര്യമില്ല. കോലി ലോകോത്തര താരമാണ്. അങ്ങനെയൊരു താരത്തിന്റെ തിരിച്ചുവരവ് അളക്കാന്‍ പറ്റിയ എതിരാളികളല്ല ഹോങ്കോങ്. എന്നാല്‍ റണ്‍സ് നേടാന്‍ കോലിക്കായി. ഏത് എതിരാളിയായാലും എത്രനേരം ക്രീസില്‍ നില്‍ക്കുകയെന്നത് പ്രധാനമാണ്. വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.'' ഗംഭീര്‍ പറഞ്ഞു.
ജസ്പ്രിത് ബുമ്രയും യൂസ്‌വേന്ദ്ര ചാഹലുമൊക്കെ പിന്നില്‍; ഏഷ്യാ കപ്പില്‍ റെക്കോര്‍ഡിട്ട് രവീന്ദ്ര ജഡേജ
''രോഹിത്തിനും രാഹുലിനും അര്‍ധസെഞ്ചുറി നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ കോലിക്ക് മാത്രമാണ് മുതലാക്കാനായത്. എന്നാല്‍ ഹോങ്കോങ്ങിനെതിരേ ബൗളര്‍മാര്‍ ദുര്‍ബലരായിരുന്നു. ഇനി അഫ്ഗാനിസ്ഥാനും പാകിസ്താനുമായി ഇന്ത്യക്ക് കളിക്കേണ്ടിവരും. അപ്പോഴും കൂടുതല്‍ മികവോടെ കളിക്കാന്‍ കോലിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. കോലി ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ ഈ ഇന്നിംഗ്‌സ് അദ്ദേഹത്തിന് അനിവാര്യമായിരുന്നു.'' ഗംഭീര്‍ കൂട്ടിചേര്‍ത്തു.
ആളറിഞ്ഞ് കളിക്കെടാ! നിസാഖത് ഖാനെ റണ്ണൗട്ടാക്കിയ രവീന്ദ്ര ജഡേജയുടെ ബുള്ളറ്റ് ത്രോ- വീഡിയോ കാണാം
മത്സരത്തില്‍ 40 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ- വിരാട് കോലി കൂട്ടുകെട്ടിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.