Latest Videos

നന്ദി, തലമുറയെ പ്രചോദിപ്പിച്ചതിന്; വിരാട് കോലിക്ക് ടീം ഹോങ്കോങ്ങിന്റെ സ്‌നേഹ സമ്മാനം

By Web TeamFirst Published Sep 1, 2022, 1:21 PM IST
Highlights

സൂര്യകുമാര്‍ യാദവിനൊപ്പം 94 റണ്‍സ് കൂട്ടിചേര്‍ക്കാനും കോലിക്കായിരുന്നു. അവസാനങ്ങളില്‍ സൂര്യയെ പിന്തുണയ്ക്കുകയാണ് കോലി ചെയ്തത്. ദീര്‍ഘകാലമായി മോശം ഫോമിലൂടെ കടന്നുപോകുന്ന കോലിക്ക് ആശ്വാസം നല്‍കുന്നതാണ് ഹോങ്കിങ്ങിനെതിരായ ഇന്നിംഗ്‌സ്.

ദുബായ്: 190 ദിവസങ്ങള്‍ക്ക് ശേഷമാണ് വിരാട് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു അര്‍ധ സെഞ്ചുറി നേടുന്നത്. ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെ 44 പന്തില്‍ പുറത്താവാതെ 59 റണ്‍സാണ് കോലി നേടിയത്. മൂന്ന് സിക്‌സും ഒരു ഫോറും കോലിയുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. വേഗം കുറഞ്ഞ ഇന്നിംഗ്‌സ് ആയിരുന്നെങ്കില്‍ പോലും കോലി ഇത്തരത്തില്‍ കളിക്കുന്നത് ദീര്‍ഘകാലത്തിന് ശേഷമാണ് കാണുന്നത്.

സൂര്യകുമാര്‍ യാദവിനൊപ്പം 94 റണ്‍സ് കൂട്ടിചേര്‍ക്കാനും കോലിക്കായിരുന്നു. അവസാനങ്ങളില്‍ സൂര്യയെ പിന്തുണയ്ക്കുകയാണ് കോലി ചെയ്തത്. ദീര്‍ഘകാലമായി മോശം ഫോമിലൂടെ കടന്നുപോകുന്ന കോലിക്ക് ആശ്വാസം നല്‍കുന്നതാണ് ഹോങ്കിങ്ങിനെതിരായ ഇന്നിംഗ്‌സ്. മത്സരശേഷം ഹോങ്കോങ് ടീം കോലിക്ക് ഹൃദ്യമായ ഒരു സമ്മാനവും നല്‍കി.

ആളറിഞ്ഞ് കളിക്കെടാ! നിസാഖത് ഖാനെ റണ്ണൗട്ടാക്കിയ രവീന്ദ്ര ജഡേജയുടെ ബുള്ളറ്റ് ത്രോ- വീഡിയോ കാണാം

ഹോങ്കോങ് താരങ്ങള്‍ ഒപ്പിട്ട് ജേഴ്‌സിയായിരുന്നത്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ''വിരാട്, നന്ദി ഒരു തലമുറയെ മുഴുവന്‍ പ്രചോദിപ്പിച്ചതിന്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഒരുപാട് നല്ല ദിവസങ്ങള്‍ ഇനിയും നിങ്ങള്‍ക്ക് വരാനുണ്ട്.'' ടീം ഹോങ്കോങ് കുറിച്ചിട്ടു. ജേഴ്‌സിയുടെ ചിത്രം പിന്നീട് കോലി തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കി. മധുരമുള്ള സമ്മാനമാണിതെന്നും കടപ്പെട്ടിരിക്കുന്നുവെന്നും കോലി കുറിച്ചിട്ടു.

രോഹിത് ശര്‍മയുടെ നേട്ടത്തിനൊപ്പം ഇനി വിരാട് കോലിയും; ഭീഷണി ബാബര്‍ അസം മാത്രം

ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് സൂപ്പര്‍ ഫോറിലെത്തുന്ന ടീമായി ഇന്ത്യ. പാകിസ്ഥാന്‍- ഹോങ്കോങ് മത്സരത്തില്‍ ജയിക്കുന്നവരും സൂപ്പര്‍ ഫോറിലേക്കെത്തും. ഗ്രൂപ്പ് ബിയില്‍ നിന്ന് ്അഫ്ഗാനിസ്ഥാന്‍ നേരത്തെ സൂപ്പര്‍ ഫോറിലെത്തിയിരുന്നു. 40 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ- വിരാട് കോലി കൂട്ടുകെട്ടിന്റെ കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. 

മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
 

click me!